ന്യൂഡല്‍ഹി. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആദ്യം ഡല്‍ഹി ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ പിഎഫ്‌ഐക്ക് സുപ്രീംകോടതി അനുവാദം നല്‍കി. ഹൈക്കോടതിയില്‍ പോയതിന് ശേഷമാണ് സുപ്രീം കോടതിയെ സമീപിക്കേണ്ടതെന്ന കോടതിയുടെ നിര്‍ദേശം അഭിഭാഷകന്‍ യോജിക്കുകയായിരുന്നു.
Loading...
ഐഎസിസ് പോലുള്ള ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പിഎഫ്‌ഐയെ നിരേധിച്ചത്.