അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള പണം സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് പണം ഈടാക്കരുതെന്ന് സുപ്രീം കോടതി . തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​പ്പെ​ടു​ന്ന സം​സ്ഥാ​ന​വും എ​ത്തു​ന്ന സം​സ്ഥാ​ന​വും ചെ​ല​വ് പ​ങ്കി​ട​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ബസ്, ട്രെയിന്‍ ടിക്കറ്റിനുളള പണം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഭക്ഷണവും വെള്ളവും സംസ്ഥാനങ്ങള്‍ നല്‍കണം. ഇവ വിതരണം ചെയ്യുന്ന സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ട്രെ​യി​നി​ലോ ബ​സി​ലോ ടി​ക്ക​റ്റു​ക​ള്‍​ക്ക് പ​ണം ഈ​ടാ​ക്ക​രു​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്‍​ക​ണം. ന​ട​ന്നു​പോ​കു​ന്ന​വ​രെ ഉ​ട​ന്‍ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ട​ക്ക​യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍‌​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ വാ​ഹ​നം ഏ​ര്‍​പ്പാ​ടാ​ക്ക​ണം. ഇ​തി​നാ​യി കാ​ല​താ​മ​സം അ​രു​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Loading...

ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​വും യാ​ത്രാ സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചി രു​ന്നു. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത വി​ഷ​യ​ത്തി​ല്‍ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ നേ​ര​ത്തെ​യു​ള്ള നി​ല​പാ​ടി​നെ​തി​രേ വ്യാ​പ​ക വി​മ​ര്‍ ശ​ന​മു​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.