കുട്ടികള്‍ക്ക് മുന്നിലെ നഗ്നതാപ്രദര്‍ശനം, രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി

ദില്ലി; രഹ്നാ ഫാത്തിമയ്ക്ക് സുപ്രീംകോടതിയിലും തിരിച്ചടി. കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയും രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി. സ്വന്തം കുട്ടികളെക്കൊണ്ട് നഗ്നശരീരിത്തില്‍ ചിത്രം വരിപ്പിച്ചതാണ് കേസ്. രഹ്നയുടെ അഭിഭാഷകനെതിരെയും കോടതിയുടെ വിമര്‍ശനം ഉണ്ടായി. ഇങ്ങനെയൊരു കേസുമായി എന്തിനാണ് വന്നെതെന്നാണ് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവര്‍ക്കിടയില്‍ പ്രചരണം നടത്താനാണ് ശ്രമിച്ചതെന്നാണ് രഹ്ന ഫാത്തിമയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

അതേസമയം ഇത് അമ്പരിപ്പിക്കുന്ന കേസാണെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിശേഷിപ്പിത്. എന്ത് സംസ്‌കാരമാണ് ഇതെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് കേസില്‍ ഇടപെടാന്‍ താല്പര്യമില്ലെന്നുമാണ് അരുണ്‍ മിശ്ര അറിയിച്ചത്. രഹ്നയ്ക്ക് കൂടുതല്‍ കുരുക്കാകുകയാണ് സുപ്രീംകോടതിയുടെ ഈ നിലപാട്. നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹന ഫാത്തിമയ്‌ക്കെതിരെ പോക്സോ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തായിരുന്നു നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചത്. തുടര്‍ന്നായിരുന്നു ജാമ്യത്തിനായി രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നാണ് രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്സോ വകുപ്പും ചുമത്തിയിരുന്നു.

Loading...