അനധികൃത നിർമാണങ്ങളുടെ പട്ടിക ആറാഴ്ചക്കകം സുപ്രീം കോടതിയിൽ കേരള സർക്കാർ കൊടുക്കണം

Supreme Court

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച മേജര്‍ രവി നൽകിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്. നൽകി തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക ആവശ്യപ്പെട്ടിട്ടും കോടതിക്ക് കൈമാറുന്നില്ലെന്ന് കാണിച്ചാണ് മേജര്‍ രവി ഹര്‍ജി നല്‍കിയത്.ഈ വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്നുംവിഷയത്തിന്മേൽ ചീഫ് സെക്രട്ടറി ആറാഴ്ചക്കകം മറുപടി നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്..

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മേജർ രവി നൽകിയ ഹർജി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.. മരടിലെ അനധികൃത ഫ്‌ളാറ്റുകളുടെ നിർമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നപ്പോളാണ് കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചിട്ടുള്ള മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക കൈമാറണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി നാലുമാസത്തെ സമയമാണ് അന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി അനുവദിചിരുന്നത് .

Loading...

എന്നാല്‍ അനുവദിച്ച നാലുമാസം സമയം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറിയിൽ നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക്ലഭിച്ചിട്ടില്ല. ചീഫ് സെക്രട്ടറി റിപോർട്ടുകൾ കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മേജര്‍ രവി കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. മരടില്‍ പൊളിക്കപ്പെട്ട ഫ്‌ളാറ്റുകളിൽ ഒന്ന് മേജര്‍ രവിയുടേതാണ്. . കഴിഞ്ഞ രണ്ടുതവണയും ഇദ്ദേഹത്തിന്റെ ഹര്‍ജി പരിഗണനയില്‍ വന്നപ്പോഴും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തയ്യാറായിരുന്നില്ല. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്.

തുടര്‍ന്ന് മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ഇപ്പോൾ പരിഗണിക്കുന്നതിനൊപ്പമാണ് മേജര്‍ രവിയുടെ ഹര്‍ജിയും തിങ്കളാഴ്ച കോടതി പരിഗണിച്ചത്. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതിക്ക് അറിയണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. ആറാഴ്ചക്കകം ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. മാര്‍ച്ച് അവസാനം ഹര്‍ജി വീണ്ടും ബെഞ്ച് പരിഗണിക്കും.

മാറാട് പൊളിക്കലുമായി ബന്ധപെട്ടു നിരവധി ഹർജികൾ പരിഗണിക്കപ്പെട്ടിരിക്കുന്നു ഒന്നാമതായി മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരവും മറ്റും നിശ്ചയിക്കേണ്ടതുണ്ട്. ഇതിലേക്കായി ജില്ലാ ജഡ്ജി അധ്യക്ഷനായ സിവില്‍ കോടതി വേണമെന്ന ആവശ്യാം ഉന്നയിച്ച ഹർജി ലഭിച്ചിരുന്നു. കോടതി ഈ ഹർജി പരിഗണിചു ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ മറുപടി കോടതി തേടിയിട്ടുണ്ട്. മരടിലെ ഫ്‌ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഈ നോട്ടീസ് സർക്കാരിന് വലിയ തലവേദന ഉണ്ടാക്കുമെന്നാണ് ലഭിക്കുന്ന വാർത്തകൾ.

കേരളം മുഴുവനും ഉള്ള അനധികൃത നിർമാണങ്ങളെ സംബന്ധിച്ച മുഴുവൻ കണക്കുകൾ എടുക്കുകയെന്ന അത്ര എളുപ്പമുള്ള കാര്യങ്ങളല്ല എന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രയം. പാറശ്ശാല മുതല്‍ കാസര്‍കോട് വരെയുള്ള കേരളത്തിലെ തീരദേശമേഖലയിലെ അനധികൃത കെട്ടിടങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ ആദ്യം തയ്യാറാക്കണം. ഇത് തയ്യാറാക്കണമെങ്കിൽ ഈ വിഷയത്തെക്കുറിച്ചും സമഗ്രമായ പഠനം വേണം. എവിടെ തുടങ്ങണം എന്നറിയാതെ ആണ് സർക്കാരിന്റെ നിൽപ്പ്. എന്തായാലും കണക്കുകൾ ചോദിച്ചിരിക്കുന്നത് സുപ്രീം കൊടത്തുഐ ആണ്, വീഴ്ച്ച വരുത്തിയാൽ നടപടി ഉണ്ടാകും എന്നതും ഉറപ്പാണ്. തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെയും അനധികൃത കൈയേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഇനി മാർച്ച് 23–ന് ഈ കേസ് പരിഗണിക്കും.