ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കുണമെന്ന ആവശ്യം പഠുക്കാന് വിദഗ്ദ്ധ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കും. തിരഞ്ഞെടുപ്പ് സമയത്ത് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തയടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.
ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അശ്രദ്ധമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതും ജനപ്രീയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വലിയ സാമ്പത്തിക ദുരന്തത്തിന് കാരണമാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ധനകാര്യ കമ്മീഷന്, നീതി ആയോഗ്, റിസര്‍വ് ബാങ്ക്, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാണ് സുപ്രീംകോടതി സമിതി രൂപികരിക്കുക.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിനെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ വോട്ടര്‍മാരുടെ മനസ്സില്‍ പ്രതികൂലമായ സ്വാധീനം ചെലുത്താന്‍ കാരണമാകുന്നുണ്ട്. ഒപ്പം വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
നികുതിയായി ലഭിക്കുന്ന പണം വികസനത്തിന് ഉപയോഗിക്കുന്നില്ലെന്ന് തോന്നല്‍ ചിലര്‍ക്കുണ്ട്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും സുപ്രീംകോടതി അറിയിച്ചു. സോളിസിറ്റര്‍ ജനറലിന്റെ വാദത്തോട് സുപ്രീംകോടതി യോജിച്ചു.
സമിതി പരിഗണിക്കേണ്ട വിഷയങ്ങള്‍ ഘടന എന്നിവ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കോടതി വിവിധ കക്ഷികള്‍ക്ക് നിര്‍ദേശം നല്കി. അതേസമയം പാര്‍ലമെന്റാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.