അന്ധനായ യാത്രികന് മനുഷ്യ സ്നേഹ സഹായ ഹസ്തവുമായി സുപ്രിയ: കയ്യടിച്ച് സോഷ്യൽ മീഡിയ

തിരുവല്ലയിലെ മനുഷ്യസ്നേഹിയായ സുപ്രിയ ഇന്ന് സോഷ്യൽമീഡിയയിൽ വൈറലായ താരമാണ്. കൊറോണയ്ക്കിടയിലും കാട്ടിയ മനുഷ്യസ്നേഷത്തിന് നിറഞ്ഞ കയ്യടിയാണ് സുപ്രിയയെ തേടിവരുന്നത്.

സംഭവം ഇങ്ങനെയാണ്. ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ഒരു വൃദ്ധൻ റോഡിന്റെ നടുവിലൂടെ നടക്കുന്നത് സുപ്രിയയുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി, ബസ് സ്റ്റാൻഡിലേക്ക് പോകാനായി വന്നതായിരുന്നു ഇദ്ദേഹം. ഭർത്താവ് എത്തിയാൽ ബൈക്കിലിദ്ദേഹത്തെ ബസ് സ്റ്റോപ്പിലെത്തിക്കാനാണ് സുപ്രിയ പ്ലാൻ ചെയ്തത്. എന്നാൽ ഒരു കെ.എസ്.ആർ.ടി.സി ബസ്സ് വരുന്നതു കണ്ട് കൈകാട്ടി ബസ് കുറച്ചു മുൻപിലുള്ള സ്റ്റോപ്പിൽ നിർത്തി. ഉടനെ സുപ്രിയ ഓടി ചെന്ന് കണ്ടക്ടറോട് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് അപേക്ഷിച്ചു.

Loading...

തുടർന്ന് ഈ വൃദ്ധനെ കൈപിടിച്ച് ബസ്സിനരികിലെത്തിച്ചു. നന്മയുള്ള ബസ്സ് ജീവനക്കാരുടെ സഹായവും ലഭിച്ചു. എന്നാൽ ഈ രംഗമെല്ലാം ആറ്റിൻകര ഇലക്ട്രോണിക്സ് ജീവനക്കാരനായ ജോഷ്യ മൊബൈലിൽ പകർത്തുകയായിരുന്നു. ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയ അനുപിനെ വിവാഹം കഴിച്ച് തിരുവല്ല തുകലശേരിയിലാണ് താമസം. മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ. ഇവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മുന്നണി പോരാളി കൂടിയാണ്.ആറാം ക്ലാസുകാരനായ അശ്വിനും രണ്ടാം ക്ലാസ്സുകാരിയായ വൈഗയും ആണ് മക്കൾ.

 

തിരുവല്ലയുടെ സുപ്രിയ, നൻമയുടെ കാഴ്ച, നാടിന്നഭിമാനം

തിരുവല്ലയുടെ സുപ്രിയ, നൻമയുടെ കാഴ്ച, നാടിന്നഭിമാനം

Opublikowany przez Adv R Sanalkumar Pathanamthittę Środa, 8 lipca 2020