വിമാനമൊക്കെ പിടിച്ചുവയ്ക്കാൻ കഴിവുള്ള ആളല്ലേ..സുരേഷ് ഗോപിയോട് നടി സുരഭി

Loading...

സ്വതസിദ്ധമായ ശൈലിയിൽ സംസാരിക്കുന്ന സുരഭി ഇന്നലെ കോഴിക്കോട് പൗരാവലി ഒരുക്കിയ സ്വീകരണ വേദിയിലും ആളുകളെ കൈയിലെടുത്തു. സ്വതസിദ്ധമായ ശൈലിയിൽ സംസാരം ആരംഭിച്ച അവർ അതിഥിയായി എത്തിയ സുരേഷ് ഗോപിയെ പോലും ചിരിപ്പിച്ചു കൊണ്ടാണ് പ്രസംഗിച്ചത്.

തന്റെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് സംസാരിച്ച സുരഭി ദേശീയ പുരസ്‌ക്കാരം ലഭിച്ചതിന് ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ചാണ് പങ്കുവെച്ചത്. ദിവസവും പത്ത്് – പന്ത്രണ്ട് കോളുകൾ മാത്രമാണ് തനിക്ക് വന്നിരുന്നത്. എന്നാൽ, ഇപ്പോൽ സ്ഥിതി മാറിയെന്നും സുരഭി പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും അടക്കം മെസേജുകൾ വന്നടിയുകയായിരുന്നു. 2000 കോളുകൾ വരെ വന്നു. മെസേജ് വന്ന് വാട്‌സ് ആപ്പിന്റെ സൈഡ് തൂങ്ങിയെന്നാണ് സുരഭി പറഞ്ഞത്.

Loading...

പ്രസംഗം തുടരുന്നതിനിടെ സുരേഷ് ഗോപിയുടെ വിമാനം പോകുമെന്ന് പറഞ്ഞതോടെ അതും സുരഭി കോമഡിയാക്കി. ഒരു വിമാനമൊക്കെ പിടിച്ചുവെക്കാനുള്ള കഴിവുള്ള വ്യക്തിയാണെന്നായിരുന്നു സുരഭിയുടെ മറുപടി. എന്നാൽ, ഈ സംസാരം കേട്ടിരുന്നാൽ നാളത്തെ വിമാനത്തിന് പോകേണ്ടി വരുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.