നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ ഡി കെ മുരളിയും ക്വാറന്റീനില്‍

suraj venjaramood photo

നടൻ സുരാജ് വെഞ്ഞാറമൂടിനും തിരുവനന്തപുരം വാമനപുരം എം.എൽ.എ ഡി.കെ മുരളിയ്ക്കും ക്വാറന്റൈൻ. വെഞ്ഞാറമ്മൂട്ടിൽ സി ഏയ് ക്കൊപ്പം വേദി പങ്കിട്ടതാണ് ഇവർ ക്വാറന്റൈനിൽ പോകാൻ ഇടയാക്കിയത്.. വെഞ്ഞാറമ്മൂട് സി ഏയ് കഴിഞ്ഞ ദിവസം അറസ്റ്റ് ച്യ്ത പ്രതിക്ക് കോവിദഃ സ്ഥിതീകരിചിരുന്നു… ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവർ ഒന്നിച്ചെത്തിയത്… മദ്യപിച്ചു വാഹനമോടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനും ആണ് മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ച്യ്തത്.. അറസ്റ്റ് ച്യ്തതിൽ ഒരാൾക്കാണ് ഞായറാഴ്ച കോവിദഃ സ്ഥിതീകരിച്ചതു..

കാറിൽ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തിൽ എതിറ്റെ വരികയായിരുന്ന പോലീസ് ട്രൈനീയെ ഇടിച്ചിട്ടു.. നിർത്താതെ പോയ കാര് നാട്ടുകാരാണ്പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.. മെയ് 22 നു റിമാൻഡിൽ ആയ മൂന്നു പേരും തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ നിരീക്ഷണത്തിലായിരുന്നു.. ഇവരെ ജയിലിൽ കൊണ്ടുപോകും മുമ്പ് നടത്തിയ പരിശോധനയുടെ ഫലത്തിലാണ് കോവിദഃ പോസിറ്റീവ് ആയതു.. ഇതേതുടർന്ന് വെഞ്ഞാറമ്മൂട് സ്റ്റേഷനിലെ സി ഐ ഉൾപ്പടെ 34 ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചു.. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 12 ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.. കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്ധനയുണ്ടാകുന്നതോടൊപ്പം ആണ് ,തിരുവനന്തപുരം പൂജപ്പുര സപെഷ്യൽ സബ് ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരന് കൊവിഡ്സ്ഥിരീകരിച്ചതു….

Loading...

ഇനി രോഗം ബാധിച്ച പ്രതി ജയിലിൽ ഉണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് പോയ പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ ക്വാറന്റീനിലും ജയിലിൽ ഉള്ള പോലീസ് കാർ ജയിലിലും ക്വാറന്റീനിലിരിക്കണം എന്നും അറിയിച്ചിട്ടുണ്ട്ഡ്.. പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് 40 വയസ് പ്രായമുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.. സംസ്ഥാനത്ത് ആദ്യമായാണ് ജയില്‍ തടവുകാരന് രോഗം സ്ഥിരീകരിക്കുന്നത്. മൂന്ന് പ്രതികളെയാണ് പരിശോധിച്ചിരുന്നത്. മൂന്ന് പേരെയും പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്.. സംസ്ഥാനത്ത് ആദ്യമായാണ് ജയിൽ തടവ് കാരന് രോഗം ബാധിക്കുന്നത് .