മുഖ്യമന്ത്രിയേ പച്ചക്ക് തെറിയും, അശ്ലീലവും വിളിച്ചയാൾ കീഴടങ്ങി, ഇനി പോലീസ് ചോദിക്കും

ചേലക്കര :മുഖ്യമന്ത്രിയേ പച്ചക്ക് തെറിയും, അശ്ലീലവും വിളിച്ച പഴയന്നൂർ കോടത്തൂർ സ്വദേശി നെല്ലിക്കൽ സുരേഷ്ബാബു (39) പോലീസിനു കീഴടങ്ങി. കോടതിയിൽ ഹാജരാക്കി ഇയാളേ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ വാങ്ങിക്കും.പഞ്ചാബിലെ ഹോട്ടലിൽ തൊഴിലാളിയായ ഇയാൾ ഡിസംബർ ഒന്നിനാണു വിഡിയോ വാട്സാപ് വഴി കൈമാറിയത്.

ഇതു പിന്നീടു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സുരേഷ് ബാബു ഒളിവിൽ പോയി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ എം.പത്മകുമാറിന്റെ പരാതിയെ തുടർന്നു പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സുരേഷ് ബാബു ഇന്നലെയാണു ചേലക്കര സിഐ സ്റ്റേഷനിൽ കീഴടങ്ങിയത്.

Loading...