ബിനീഷിന്റെ കാര്യത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ​ഗോപി

കൊച്ചി: ബിനീഷ് കോടിയേരി കേസിൽ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച്‌ നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി. എടുത്തുചാടി എടുത്ത പല തീരുമാനങ്ങളും വിമർശനത്തിന് വിധേയമാകുകയും പിന്നീട് തിരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാനാണ് അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തിൽ തീരുമാനിച്ചത്. സംഘടനയിൽ നിന്ന് ബനീഷിനെ പുറത്താക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സംഘടന എത്തിയതായാണ് റിപ്പോർട്ടുകൾ.

Loading...

അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിൽ കുറ്റവാളി ആരാണെന്ന് നിയമം തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും അന്വേഷണം പൂർത്തിയായ ശേഷം സംഘടന ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.