പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട, ധോണിയുടെയും റെയ്‌നയുടെയും വിടവാങ്ങലില്‍ സുരേഷ് ഗോപി

മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇരുവര്‍ക്കും ആശംസകളുമായി നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത് എത്തി. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട എന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.ശനിയാഴ്ച വൈകുന്നേരം വളരെ അപ്രതീക്ഷിതമായാണ് ധോണിയും റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് തൊട്ട് പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിക്കുയായിരുന്ു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട. നിങ്ങളുടെ വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകളും ആശംസകളും! എല്ലാ ഓര്‍മ്മകള്‍ക്കും തീര്‍ച്ചയായും ട്രോഫികള്‍ക്കും വളരെ നന്ദി സിരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Loading...

ധോണിയുടെ തിരിച്ചു വരവ് കാത്തിരുന്ന ആരാധകര്‍ക്ക് വന്‍ നിരാശയാണ് വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 19.29 (07.29) മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2019 ലെ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം 39കാരനായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല.