അച്ഛൻ ഇത്രയും കാലം എന്നെ ശ്രദ്ധിച്ചിരുന്നില്ല, നീ ചെയ്യുന്ന സിനിമകൾക്ക് ഇനി എൻ്റെ സമ്മതം വേണമെന്ന് സുരേഷ് ഗോപി

മലയാള സിനിമയിലെ സജീവ സാന്നിധ്യങ്ങളാണ് ഇന്ന് നടൻ സു​രേഷ് ​ഗോപിയും മകൻ ​ഗോകുൽ സുരേഷും. ഇപ്പോഴിതാ സുരേഷ് ഗോപി മകൻ ​ഗോകുൽ സുരേഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബിഹൈൻഡ് വുഡ്സിന്റെ പരിപാടിയിലാണ് അദ്ദേഹം മക്കളെക്കുറിച്ച് പറഞ്ഞത്. മക്കളുടെ അടുത്ത് ഫ്രീയായി ഇടപെടുന്ന ഒരു അച്ഛനാണ് താൻ.

പക്ഷേ ഗോകുൽ എപ്പോഴും ഒരു ഫാൻ ബോയി സൺ ആയിട്ടാണ് തനിക്ക് തോന്നാറുള്ളത്. താൻ വരുന്നു എന്ന് പറഞ്ഞാൽ ആദ്യമേ എഴുന്നേറ്റ് നിൽക്കുന്ന പ്രകൃതമാണ് ഗോകുലിന്റേത്. എന്നാൽ മറ്റ് മൂന്ന് പേരും വിപരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോകുലിന്റെ സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇതുവരെ അങ്ങനെയൊന്നും ഇടപെട്ടിട്ടില്ലെന്നാണ് അദ്ദേഹം മറുപടി പറ‍ഞ്ഞത്.

Loading...

എന്നാൽ ഗോകുൽ ഏതൊക്കെ പ്രൊജക്ട് ആണ് ചെയ്യുന്നതെന്നും ആരൊക്കെ ആയിട്ടാണ് അസോസിയേറ്റ് ചെയ്യുന്നതെന്നും തനിക്ക് അറിയണമെന്ന് മകനോട് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തന്നോട് നിനക്ക് പറയണ്ട എന്ന് തോന്നുകയാണെങ്കിൽ അത് അങ്ങനെ തന്നെ തന്നോട് പറയുകയും വേണം.

തനിക്ക് ഇപ്പോഴാണ് അച്ഛാ സന്തോഷമായത്. അച്ഛൻ ഇത്രയും കാലം തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്ന വേദനയുണ്ടായിരുന്നു ഇപ്പോൾ അത് മാറി എന്നാണ് അതിന് ഗോകുൽ മറുപടി പറഞ്ഞത് പാപ്പനാണ് സുരേഷ് ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.