അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണം, പൊലീസിനെ അനുസരിച്ചില്ലെങ്കില്‍ നാളെ പട്ടാളമായിരിക്കും വരുന്നത്; സുരേഷ് ഗോപി പറയുന്നു

ലോക് ഡൗണ്‍ നിലവില്‍ വന്നതോടെ കാര്യമായും അല്ലാതെയും നിരത്തില്‍ ഇറങ്ങുന്നവരുണ്ട്. ഇപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണമാണ് വൈറല്‍ ആകുന്നത്. പോലീസ് ഭരത് ചന്ദ്രന്‍ ഐ പി എസ് കളിക്കുന്നുവോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. ഒരു ചാനല്‍ ചര്‍ച്ചയില്‍ ആണ് സുരേഷ് ഗോപിയുുടെ പ്രതികരണം. പൊലീസ് കര്‍ക്കശ നടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് സുരേഷ്‌ഗോപി പറയുന്നു. വലിയ വിപത്താണ് സമൂഹത്തെ വ്യപിച്ചിരിക്കുന്നത്. അത് തടയാന്‍ പൊലീസ് നടപടിയെടുത്തേ മതിയാകൂ. ശരീരത്തിന് മാരകമായ പരുക്കുകള്‍ വരുത്തരുത്. പക്ഷെ തല്ലേണ്ടി വന്നാല്‍ തല്ലണം.

കടയില്‍ പോയ യുവാവിനെ പൊലീസ് അനാവശ്യമായി തല്ലി, ആ പൊലീസ് സുരേഷ്‌ഗോപികളിക്കുന്നു, ഭരത് ചന്ദ്രന്‍ ഐ പി എസ് ആകാന്‍ നോക്കുന്നു തുടങ്ങിയ വിമര്‍ശനത്തെ കുറിച്ച് സുരേഷ് ഗോപിയോട് അവതാരകന്‍ ചോദിച്ചപ്പോള്‍, അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Loading...

പൊലീസിനെ അനുസരിച്ചില്ലെങ്കില്‍ നാളെ പട്ടാളമായിരിക്കും വരുന്നത്. അവര്‍ക്ക് മലയാളിയെന്നോ തമിഴനെന്നോ ഇല്ല. മനുഷ്യരെ മാത്രമേ അറിയൂ. അവര്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും. പൊലീസിനെ കുമ്പിട്ട് നമിക്കണം. സുരേഷ്‌ഗോപി പറഞ്ഞു.

അതേസമയം നേരത്തെ കുടിവെള്ളമില്ലാതെ വലഞ്ഞ പട്ടികജാതി കോളനി നിവാസികൾക്ക് സഹായ ഹസ്തം നീട്ടി സുരേഷ് ​ഗോപി എം പി. ജല വിതരണ പദ്ധതിയിൽ നഗരസഭ അധികൃതർ പരിഗണിച്ചില്ല എന്ന പരാതി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ സുരേഷ് ഗോപി എം പി ഫണ്ട് അനുവദിച്ചത്. പന്തളം മുടിയൂർക്കോണം പ്ലാപ്പള്ളിൽ വീട്ടിൽ ദശമി സുന്ദർ എന്ന വിദ്യാർഥിനിയുടെ പരാതിയാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെട്ടത്.

ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത് വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ്. സമൂഹ മാധ്യമത്തിൽ ഇതു സംബന്ധിച്ച പരാതി കണ്ട സുരേഷ് ഗോപിയുടെ നിർദേശ പ്രകാരം ബി ജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സുശീല സന്തോഷ്, എം. ബി. ബിനുകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തി‍ൽ 5.5 ലക്ഷം രൂപയാണ് എം പി ഫണ്ടിൽ നിന്ന് സുരേഷ് ​ഗോപി അനുവദിച്ചത്.

നേരത്തെ നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നിന്ന് 500 മീറ്റർ മാറി ചെറുമലയിൽ അടുത്തടുത്ത് മൂന്ന് പൊതുടാപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭാ അധികൃതരെ പരാതി അറിയിച്ചപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നും ദശമി പരാതിയിൽ പറയുന്നു.