Kerala Top Stories

കരുണാകരനെയും ഇ.കെ നയനാരെയും ഇഷ്ടപ്പെടുന്ന താന്‍ കോണ്‍ഗ്രസിലോ സിപിഎമ്മിലോ പോകാതെ ബിജെപിയിലെത്തിയത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി സുരേഷ്‌ഗോപി

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സുരേഷ് ഗോപി. ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശ്ശൂരില്‍ മത്സരിച്ചപ്പോള്‍ കന്നി പ്രസംഗത്തില്‍ പോലും കരുണാകരന്റെയും നായനാരുടെയും വി.എസിന്റെയും പേരുകള്‍ ഉദ്ധരിച്ചാണ് തുടങ്ങിയത്. ആ താന്‍ എങ്ങനെ ബിജെപിക്കാരനായി എന്നതിന് മനസ്സു തുറന്നുള്ള മറുപടി നല്‍കുകയാണ് സുരേഷ് ഗോപി.

“Lucifer”

2006ല്‍ കെ. കരുണാകരന്റെ മകള്‍ പത്മജ ചേച്ചിയുടെ മകള്‍ ഐശ്വര്യയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാളാഘോഷം. ഞാന്‍ ചിന്താമണി കൊലക്കേസില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയം. ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആണെന്നാണെന്റെ ഓര്‍മ്മ. വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍വെച്ച് ഐശ്വര്യയുടെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷം. ഞാന്‍ ഷൂട്ടിങ്ങ് കഴിഞ്ഞ്, കേക്ക് കട്ടിങ്ങും കഴിഞ്ഞ് രാത്രിയാണ് എത്തുന്നത്. അപ്പോള്‍ പത്മജ ചേച്ചി പറഞ്ഞു. അച്ഛന്‍ സുരേഷിനെ കാണമെന്ന് പറഞ്ഞ് കാത്തിരിക്കുന്നുണ്ട്. കാണാമെന്ന് ഞാന്‍ മറുപടിയും നല്‍കി. ഞാന്‍ കുഞ്ഞിനെയും അതിഥികളെയും ഒക്കെ കണ്ടു. അവരുടെ കൂടെ കുറച്ചുസമയം ചെലവഴിച്ച ശേഷം ലീഡറെ പോയി കണ്ടു. ലീഡര്‍ ഒരു മുറിയില്‍ ഇരിക്കുന്നുണ്ട്. അതേ മുറിയിലാണ് ഞാന്‍ ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെ ഷൂട്ടിങ്ങിന് താമസിച്ചത്.

ഈ സമയത്ത് ആര്‍.എസ്. ബാബു എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു പിണറായി വിജയന് സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ലീഡറെ കണ്ടിട്ട് വരാമെന്ന് ഞാന്‍ മറുപടിയും നല്‍കി. ലീഡറെ കണ്ട് അനുഗ്രഹവും വാങ്ങി. ലീഡര്‍ എപ്പോള്‍ കണ്ടാലും എന്തായി, തീരുമാനം വല്ലതുമായോ എന്നിങ്ങനെ ചോദിക്കുമായിരുന്നു. ഇല്ല ലീഡറെ ഞാനിങ്ങനെ പോയ്‌ക്കോട്ടെ, എനിക്ക് എല്ലാവരും വേണമെന്ന് മറുപടിയും നല്‍കി. നേരെ ഞാന്‍ മുകളിലോട്ട് പോയി. മൂന്നാമത്തെ നിലയില്‍ ലീഡറും അഞ്ചാമത്തെ നിലയില്‍ ഒരു മുറിയില്‍ വിജയേട്ടനും. അങ്ങനെ ആര്‍.എസ്. ബാബു കൊണ്ടുപോയിട്ടാണ് വിജയേട്ടനെ എനിക്ക് കണക്ട് ചെയ്യുന്നത്.

അപ്പോള്‍ വിജയേട്ടന്‍ എന്റെ അടുത്ത് ചോദിച്ചു. ഇലക്ഷനൊക്കെ വരികയാണ് ഇനി കഷ്ടിച്ച് രണ്ട് രണ്ടര മാസമേയുള്ളു, എങ്ങനെയാ കാര്യങ്ങള്‍. ഇവരെല്ലാവരും ചോദിക്കുന്നത് ഇങ്ങനെയാണ്. എ.കെ ആന്റണി ചോദിച്ചാലും ഇങ്ങനെയാണ് ചോദിക്കുക. അവര്‍ക്ക് എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടായിരിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് അങ്ങനെ ഒരു മോഹമില്ല. എനിക്കത് ഇഷ്ടമുള്ള കാര്യവുമല്ല. അതുകൊണ്ട്… എനിക്ക് ഒരു സീറ്റ് വേണം അതു തരുമോ..? അതാര്‍ക്കാ എന്ന് വിജയേട്ടന്‍? ഞാന്‍ പറഞ്ഞു, അത് എന്റെ ഒരു വളരെ വേണ്ടപ്പെട്ടയാളിനാണ്. ആരിഫിനാണ്. ആരിഫിനെപ്പറ്റി ഒന്നു രണ്ട് സംശയങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. ഞാനത് €ിയര്‍ ചെയ്തു.

അവിടെ നാല് വിമതന്‍മാരുണ്ട് ആരിഫിനെ ഇട്ടാല്‍ എങ്ങനാ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഒന്നും ഉണ്ടാകില്ല. വിജയേട്ടന്‍ അയാളെ അങ്ങ് തീരുമാനിച്ച് പറഞ്ഞാല്‍ മതി. ഗൗരിയമ്മയുമായിട്ടാണ് ഫൈറ്റിങ്ങ് എന്ന് വിജയേട്ടന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് വിശ്വാസമുണ്ട് നല്ല ചെറുപ്പക്കാരനാണ്, ആയാള്‍ വരട്ടെ. അയാളെന്നും ഇങ്ങനെ പാര്‍ട്ടിയുടെ കാര്യവും നോക്കി അയാളുടെ നല്ല പ്രായം കളഞ്ഞാ മതിയോ എന്ന്. ശരി ഞാന്‍ ആലോചിച്ച് പറയാമെന്ന് പറഞ്ഞിട്ട് പിന്നെ രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ അത് കൊടുക്കുകയാ കേട്ടോ, ജയിപ്പിച്ച് എടുത്തോളണം. ഇക്കാര്യം ആരിഫിനും അറിയാം.

ഇതുപോലെ തന്നെ കൊല്ലത്തിന്റെ കാര്യം വന്നപ്പോള്‍ മുകേഷിന്റെ കാര്യവും ഈ കഴിഞ്ഞ ഇലക്ഷനില്‍ സംസാരിച്ചിരുന്നു. എനിക്ക് ഇരവിപുരത്ത് മുകേഷ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്റെ നാടാണ് അത്. അതിന് വേണ്ടി വിജയേട്ടനുമായി ഞാന്‍ മുട്ടന്‍ ഗുസ്തി പിടിച്ചതാണ്. അവസാനം എന്റെ അടുത്ത് പറഞ്ഞു. ആളില്ല നമുക്ക് കൊല്ലം ശ്രമിക്കാം എന്ന്. വിജയേട്ടനുമായി ഇത്രയും കാര്യങ്ങള്‍ സംസാരിച്ചശേഷം എന്നെ രാജ്യസഭയിലെടുത്തു. പിന്നെ ഇവരുമായിട്ടൊന്നുമുള്ള കോണ്‍ടാക്ടും പറ്റത്തില്ലല്ലോ. ഇത് ഞാന്‍ നിഷ്പക്ഷമതിയായി തന്നെ പറഞ്ഞതാണ്.

ഇത് തന്നെയാണ് ഞാന്‍ മോദിജിയോട് 2014ല്‍ പറഞ്ഞത്. മാര്‍ച്ച് അഞ്ചാം തിയതി. അര മണിക്കൂര്‍ തിരുവനന്തപുരത്ത് നില്‍ക്കാന്‍ വേണ്ടി എന്നെ ഫോഴ്‌സ് ചെയ്യുകയായിരുന്നു. ഞാന്‍ ഒരുപാട് പറഞ്ഞുനോക്കി. അവസാനം ഞാന്‍ പറഞ്ഞു ഒ. രാജഗോപാലിനെ പോലെ ഒരു നേതാവിനെ ഞാന്‍ നോവിക്കില്ല. ഗുരുത്വ ദോഷമായിപ്പോകും അങ്ങേരുടെ കണ്ണൊന്ന് നനഞ്ഞാല്‍ ഞാന്‍ തോറ്റുപോകും. അതുകൊണ്ട് എനിക്ക് വേണ്ടാ മോദിജി, ഞാന്‍ ഇങ്ങനെ നിന്നോളാം എന്നു പറഞ്ഞാണ് അന്ന് ഊരിയത്. എല്ലാവരോടും ഇത് തന്നെയായിരുന്നു എന്റെ സമീപനം. എ.കെ ആന്റണിയോടും ഇത് തന്നെയാണ് പറഞ്ഞത്… ഞാന്‍ ഇങ്ങനെ പോകും.

ലീഡര്‍ 20 വര്‍ഷത്തോളം നിരന്തരം ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെ വേണ്ട എനിക്ക് എല്ലാവരും വേണമെന്ന പക്ഷക്കാരനായിരുന്നു ഞാന്‍.

അതെന്റെ ചോയ്‌സ് അല്ല. സിനിമ എന്റെ ചോയ്‌സ് അല്ലേ.. എന്റെ ജീവിതം അല്ലേ.. എനിക്കാ നേതാവ് വരണം. കാരണം നിര്‍ഭയ, അന്ന് ഡല്‍ഹി മെട്രോ നിര്‍ഭയയുടെ അടക്കത്തിന് ആളുകള്‍ വരാന്‍ പാടില്ലെന്ന ഉദ്ദേശ്യത്തോടെ അടച്ചിട്ടു. അതൊന്നും ചെറിയ കാര്യമല്ല. ഭരണഘടന അപകടത്തിലാവുകയല്ലേ.. പത്ത് വര്‍ഷത്തെ അധമഭരണം… അതൊന്നും സഹിക്കാന്‍ പറ്റിയിട്ടില്ല. അതൊക്കെ കാരണങ്ങളാണ്. പിന്നെ ഞാന്‍ പറഞ്ഞതുപോലെ എന്റെ കോലം കത്തിച്ചത്. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഞാന്‍ നിന്നപ്പോള്‍, എന്നെ ദ്രോഹിക്കാന്‍ തുടങ്ങിയപ്പോള്‍, ശിവന്‍കുട്ടി ചേട്ടനും അവിടത്തെ മാര്‍ക്‌സിസ്റ്റുകാരുമാണ് എന്നെ സംരക്ഷിച്ചത്. പക്ഷേ, അവരാരും എന്നെ പൂര്‍ണമായും പ്രൊട്ടക്ട് ചെയ്തില്ല. പ്രൊട്ടക്റ്റ് ചെയ്തത് ബി.ജെ.പിക്കാരാണ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വരണം. ബി.ജെ.പി. ലോകം ആരാധിക്കുന്ന പാര്‍ട്ടിയായി മാറും. പാര്‍ട്ടിക്ക് ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍നിന്ന് പരിഹരിക്കും. പുതിയ യുവത ബി.ജെ.പിയിലേക്ക് വരും. ശുദ്ധീകരണവും നവീകരണവും ഉണ്ടാകും. രാഷ്ര്ടവാദമാണ് വലുത്. എനിക്കത് മതി. അതാണ് എനിക്ക് എന്റെ രാജ്യത്തോടുള്ള സ്‌നേഹം. പട്ടാളത്തെയും പട്ടാളത്തെ നിയന്ത്രിക്കുന്നവരും ദ പാട്രിയാര്‍ക്ക് എന്ന സിനിമ കാണണം. ഇതൊന്നും സഹിക്കാന്‍ പറ്റത്തില്ല. ബി.ജെ.പി. വേണ്ട എന്ന് കേരളം മാത്രം വിചാരിച്ചാല്‍, അതിനുവേണ്ടി, മതജാതിവര്‍ഗ ക്രോഡീകരണം നടത്തിയാല്‍ ബി.ജെ.പി ഇല്ലാതാകില്ല.

വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല. എന്നെ അത്രയ്ക്ക് വിഷമിപ്പിച്ചു. സെപ്റ്റംബര്‍ മാസം മുതലുള്ള എന്റെ ഉറക്കം കളഞ്ഞു. പൊറുക്കാന്‍ പോലും പറ്റത്തില്ല. ആ സംഭവം എന്റെ മോള് മരിച്ചപ്പോള്‍ എനിക്ക് ഉണ്ടായ ദുഃഖം പോലെയാണ്. അത് ഞങ്ങള്‍ക്ക് വിട്ടേക്ക്…നിങ്ങളുടെ മേഖല അല്ലല്ലോ. നിങ്ങള്‍ എന്തിനാണ് വെറുതെ നുഴഞ്ഞുകയറുന്നത്. നവോത്ഥാനം ഒക്കെ നിങ്ങളുടെ പാര്‍ട്ടി ഓഫീസുകളില്‍ നടത്തു എന്ന് പറയാന്‍ എനിക്കിപ്പോള്‍ അവകാശമായി. പെണ്ണിനെ ആദ്യം മതിക്കാന്‍ പഠിക്ക്, പിന്നെ വേണം അവളെ ഉദ്ധരിക്കാന്‍.

എല്ലാവരുമായും പലപ്പോഴും നല്ല ബന്ധമുണ്ട്. പക്ഷേ, വിജയേട്ടനുമായി ഇനി സാധ്യമല്ല. എല്ലാവരും എന്നെ അവരുടെ കൂടെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അതെന്റെ കരുത്ത് തന്നെയാണ് തെളിയിക്കുന്നത്.

Related posts

കൊലക്കത്തി പിന്നിൽ ഒളിപ്പിച്ച് സംവാദത്തിന് ക്ഷണിക്കുന്നെന്ന് കുമ്മനം

subeditor

സ്വാമിയുടെ കേസിൽ വീണ്ടും നിർണ്ണായക വഴിതിരിവുകൾ, പുതിയ വെളിപ്പെടുത്തൽ

subeditor

നാടിനെ നടുക്കിയ ഡല്‍ഹി കൂട്ടക്കൊലയിൽ പ്രതി മകൻ തന്നെ

pravasishabdam online sub editor

മത വർഗീയതക്കെതിരെ അണിനിരക്കാൻ റീമാ കല്ലുങ്കലും.

subeditor

പുഴയിൽ ചാടി മരിക്കാൻ ശ്രമിച്ച് രക്ഷപെട്ടയാൾ പിറ്റേന്ന് തൂങ്ങി മരിച്ച നിലയിൽ

subeditor10

‘കുത്താന്‍ വേറെ ആളെ കിട്ടിയില്ല, എസ്എഫ്‌ഐക്കാരനെ തന്നെ കുത്തി’, എസ്എഫ്‌ഐ നേതക്കള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍

subeditor10

ജാഗ്രതൈ…! 2000 ത്തിന്റെ കള്ളനോട്ട് വ്യാപകമാകുന്നു…

subeditor5

എന്റെ ചിത്രങ്ങളോ, ചിന്തകളോ ആര്‍ക്കൊക്കെയോ എവിടൊക്കെയോ കൊണ്ടിരിക്കുന്നു, ജോമോള്‍ ജോസഫ് പറയുന്നു

subeditor10

മൂന്നര വയസുള്ള മകനെ കൊലപ്പെടുത്തി കിണറ്റില്‍ ചാടി ;നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും തീകൊളുത്തി ആത്മഹത്യ ചെയ്തു

ബീഫ് കഴിച്ചതിനു അക്രമികള്‍ തങ്ങളെ കൂട്ടബലാത്സംഗം ചെയ്തു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പീഡിപ്പിക്കപ്പെട്ട യുവതികള്‍

subeditor

സമ്മര്‍ദ്ദം കൂടിയാല്‍ മത്സരിക്കുമെന്ന് തുഷാര്‍; എസ്എന്‍ഡിപിയിലെ സ്ഥാനം രാജി വെച്ചിട്ടു മതി മത്സരമെന്ന് വെള്ളാപ്പള്ളി

subeditor5

വീണാ ജോർജ്ജ് എം.എൽ.ക്കെതിരേ കേസ് കൊടുത്ത ഡി.സി.സി സിക്രട്ടറിയുടെ വീട്ടിൽ നിന്നും ലാപ്ടോപ്പും രേഖകളും മോഷ്ടിച്ചു

subeditor