സുരേഷ് ഗോപിയുടെ ഓഡി കാർ പോണ്ടിച്ചേരി രജിസ്ട്രേഷൻ..നികുതിവെട്ടിച്ച എം.പിക്കെതിരേ കേസെടുക്കുമോ?

പുതുച്ചേരി: നികുതി ഇളവിന്റെ ആനുകൂല്യം അയല്‍സംസ്ഥാനക്കാര്‍ ദുരുപയോഗം ചെയ്യുന്നതില്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വാഹന രജിസ്ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കി പുതുച്ചേരി സര്‍ക്കാര്‍. വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നത് തടയാന്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി.

മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫീസുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്ക് മാത്രം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ എന്നിവയാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

നികുതിവെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രാചാരണ പരിപാടി നടത്താന്‍ കേരള ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കാനും തീരുമാനമായി. തട്ടിപ്പ് നടത്തുന്നവരില്‍ ഭൂരിഭാഗവും പ്രശസ്തരാണെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍. വാഹന വില അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ വാഹന നികുതി ചുമത്തുന്നത്.

സുരേഷ് ഗോപിയുടെ കാറും പോണ്ടിച്ചേരി രജിസ്‌ട്രേഷനാണ്. സിനിമാ താരങ്ങളുടെ കാറും നികുതി വെട്ടിപ്പിന്റെ സാധ്യതകൾ തേടുന്നവയാണ്. ഇവർക്കെല്ലാം നോട്ടീസ് നൽകും. അമലാ പോളും ഫഹദ് ഫാസിലും സംശയ നിഴലിലാണ്. അങ്ങനെ കോടിയേരിയുടെ യാത്രയ്ക്കിടെയുണ്ടായ വിവാദം ഗുണകരമാക്കി മാറ്റാനാണ് കേരളത്തിലെ ഗതാഗത വകുപ്പിന്റെ തീരുമാനം.

സിനിമാ താരങ്ങൾ, ബിസിനസുകാർ, ബാറുടമകൾ, വിദേശ മലയാളികൾ, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ തുടങ്ങിയവരുടെ വാഹനങ്ങളായിരുന്നു ഇവ. ഇവർക്കെതിരെ കർശന നടപടി വേണമെന്നും നഷ്ടമായ നികുതിയും പിഴയും ഈടാക്കണമെന്നും ഋഷിരാജ് സിങ് സർക്കാരിനു റിപ്പോർട്ട് നൽകി. വൈകാതെ സിങ് കമ്മിഷണർ സ്ഥാനത്തുനിന്നു മാറ്റി. ഇതോടെ നടപടിയും തീർന്നു.

20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങൾക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തിൽ വാഹനവിലയുടെ 20 % നികുതി നൽകണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തിൽ 20 ലക്ഷം രൂപ നികുതിയാകും. അവിടെ ഏതെങ്കിലും വിലാസത്തിൽ സ്ഥിര താമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം നൽകിയാൽ മതി റജിസ്‌ട്രേഷൻ നടത്താം.

വാഹന വില അടിസ്ഥാനമാക്കിയാണു കേരളത്തിൽ നികുതി ഈടാക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് വിലയുടെ ആറു ശതമാനമാണ് നികുതി. അഞ്ചുലക്ഷം മുതൽ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനവും 15 മുതൽ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 15 ശതമാനവുമാണ് നികുതി. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങൾക്ക് 20 ശതമാനവും.

ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റജിസ്‌ട്രേഷൻ നടത്തി നികുതി വെട്ടിച്ചു സംസ്ഥാനത്തോടുന്നതു രണ്ടായിരത്തിലേറെ ആഡംബര കാറുകറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.