മേയറല്ല, എംപിയാണ്; എസ്‌ഐയെ ജീപ്പില്‍ നിന്ന് ഇറക്കി സല്യൂട്ട് ചെയ്യിച്ച്‌ സുരേഷ് ഗോപി

തൃശൂര്‍: ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച്‌ സുരേഷ് ഗോപി എംപി. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. എംപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന എസ്‌ഐയെയാണ് വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ചത്. ഒല്ലൂര്‍ എസ്‌ഐയെ കൊണ്ടാായിരുന്നു എം പി സല്യൂട്ട് അടിപ്പിച്ചത്.

‘ഞാന്‍ ഒരു എംപിയാണ് കേട്ടോ…ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. ആ ശീലം ഒന്നും മറക്കല്ലേ? ഞാന്‍ മേയര്‍ അല്ല’. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. എസ്‌ഐ സല്യൂട്ട് നല്‍കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

Loading...

നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണര്‍ ഭരത് ചന്ദ്രനായി സുരേഷ് ഗോപി വേഷമിട്ട കമ്മീഷണര്‍ സിനിമ വമ്ബന്‍ ഹിറ്റായിരുന്നു. അനീതിക്കെതിരെ പോരാടുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്‌ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുന്ന രംഗം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

വളരെ സൗഹാര്‍ദ്ദപരമായിരുന്നു കാര്യങ്ങളെങ്കിലും എംപിയെ അനുകൂലിച്ചു പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്തും, കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ അനുസരിച്ച്‌ സല്യൂട്ട് ആകാമെന്നും തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.

നേരത്തെ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്ബത്തിക പദ്ധതി അനുവദിച്ചിരുന്നു സുരേഷ് ഗോപി. ഇത് സംബന്ധിച്ച്‌ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ കണ്ടിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു.

 
twitter follower kaufen