ഗര്‍ഭണിയുടെ വയറില്‍തട്ടി അനുഗ്രഹിച്ച് സുരേഷ് ഗോപി

തൃശൂര്‍:ഗര്‍ഭണിയുടെ വയറില്‍തട്ടി അനുഗ്രഹിച്ച് സുരേഷ് ഗോപി. വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലായ സമയത്ത് ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ഓരോരുത്തരെയും നേരിട്ട് കണ്ട് വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. അത്തരത്തില്‍ ഒരു ഓട്ടത്തിനിടയിലെ ഒരു മനോഹര വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
പ്രചരിക്കുന്നത്. അത് പക്ഷേ വോട്ടു ചോദിച്ചുള്ള വീഡിയോ അല്ല അനുഗ്രഹം തേടിയുള്ളതായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. തൃശൂര്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രചരണത്തിന് എത്തി മടങ്ങാന്‍ കാറില്‍ ഇരിക്കവെ ഒരു വിളിയെത്തി.

സുരേഷേട്ടാ… തിരിഞ്ഞ് നോക്കുമ്‌ബോള്‍ ഒരു നിറ ഗര്‍ഭിണിയായ യുവതി പിറക്കാന്‍ പോകുന്ന കുഞ്ഞിനെ അനുഗ്രഹിക്കണമെന്ന ആവശ്യവുമായി കാറിന് സമീപത്തെത്തി. തെല്ലു കൗതുകത്തോടെയാണെങ്കിലും മനസ് നിറഞ്ഞ് നിറവയറില്‍ കൈ വച്ച് ആ കുഞ്ഞിനെ അനുഗ്രിഹിച്ച് താരം മടങ്ങി. ആ യുവതിയുടെ മുഖത്ത് നിറഞ്ഞത് നിഷ്‌കളങ്കത്തോടെയുള്ള ഒരു ചെറു പുഞ്ചിരിയും.

Loading...