Connect with us

Kerala

ഇത് വിണ്ണിലെയല്ല മണ്ണിലെ താരം ; എയ്ഡ്‌സ് ബാധിത കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്ത് സുരേഷ്ഗോപി

Published

on

തൃശ്ശൂര്‍; ഞാന്‍ വിണ്ണിലെ താരമല്ല മണ്ണിലെ താരമെന്ന് സുരേഷ് ഗോപി .. തന്‍ ഇന്നും അന്നും എന്നും ജനങ്ങളോടൊപ്പമുണ്ട് ..ആരുടേയും സ്രെദ്ധയാകര്ഷിക്കാനല്ല മരിച്ചു എന്നെകൊണ്ട് കഴിയുന്ന കാര്യങ്ങള്‍ അത് ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ ചെയ്തു കൊടുക്കാന്‍ ഞന്‍ ബാധ്യസ്ഥനാണ് എന്ന ബോധ്യമുള്ളതു കൊണ്ട് തന്നെ ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി മനസ് തുറന്നതു ..എയ്ഡ്‌സ് ബാധിതരായ ബെന്‍സിനും ബെന്‍സിക്കും സ്‌കൂള്‍ പ്രവേശനത്തിന് പലരും അതൃപ്തി അറിയിച്ചത്‌പോലെ എന്റെ സനിധ്യമോ എന്റെ ഇടപെടലോ ആ കാഴ്ചപ്പാടിന് ഒരു ചലനമുണ്ടാക്കി എന്നത് വലിയ കാര്യമായാണ് കാണുന്നത് നമ്മുടെ ഇടപെടലുകള്‍ പലരുടെയും ജീവിധത്തില്‍ ചലനങ്ങളുണ്ടാക്കുന്നു എങ്കില്‍ അതിനേക്കാള്‍ വലിയ പുണ്ണ്യമില്ല എന്നും തരാം പറയുന്നു ..

മാത്രമല്ല കേന്ദ്ര നേതൃത്ത്വം ആവാശ്യപ്പെട്ടതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു മത്സരത്തില്‍ നില്കുന്നത് തനിക്കു സേവനം ചെയ്യാന്‍ ഒരു ഔദ്യോദിക പദവിയുടെയും ആവശ്യമില്ല പക്ഷെ അധികാരമുണ്ടെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും എന്നും സുരേഷ്ഗോപി പറയുന്നു ..

എതിര്‍ സ്ഥാനാര്‍ഥികളെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരുമായി നല്ല സൗഹൃദം പുലര്‍ത്താനാണ് താല്‍പര്യമെന്നും എന്നാല്‍ ഒരു മത്സരമാകാനുമ്പോള്‍ അത് തത്കാലം കാണിക്കാനുള്ള അവസര മില്ലെന്നും സുരേഷ്ഗോപി പറയുന്നു .. മാത്രമല്ല സിനിമയില്‍ നിന്നും പൂര്‍ണമായി മാറിയിട്ടില്ലെന്നും നല്ല പ്രൊജെക്ടുകള്‍ വന്നാല്‍ ചെയ്യും എന്നും സുരേഷ് ഗോപി[ പറഞ്ഞു .. മാത്രമല്ല
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിന് വ്യക്തമായ കാരണവും സുരേഷ് ഗോപി പറയുന്നു. നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സ്ഥിതിയെ എന്നും തുടര്‍ച്ചയായി വിമര്‍ശിച്ചാല്‍ മാത്രം മതിയോ അതിനുവേണ്ടി എന്ത് മറുപ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. കഴിഞ്ഞ മൂന്ന് വര്‍ഷം ഒരു നോമിനേറ്റഡ് എം.പി. എന്ന നിലയ്ക്ക് താന്‍ ഒന്നും ചെയ്തില്ല എന്ന് ആരും പറയില്ല. അങ്ങനെ ചെയ്താല്‍ കുറച്ച് കാശ് ചിലവാക്കിയെങ്കിലും താന്‍ എന്ത് ചെയ്തു എന്നതിന്റെ രേഖകള്‍ പൊതു ജനസമക്ഷം എത്തിക്കും അതിന്റെ രേഖകള്‍ കേരളത്തിലെ പതിനാല് ജില്ലാ കളക്ടര്‍മാരുടെയും കയ്യിലുണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റ് നോമിനേറ്റഡ് എം.പിമാര്‍ എന്ത് ചെയ്തുവെന്നും അതുമായി തന്റെ പ്രവര്‍ത്തികള്‍ താരതമ്യം ചെയ്താല്‍ വ്യക്തമാവുമെന്നും ഞാനതൊക്കെ പുറത്ത് വിട്ടാല്‍ അവരൊക്കെ എവിടെ പോയൊളിക്കും.-സുരേഷ് ഗോപി ചോദിക്കുന്നു

Continue Reading

Kerala

മകനെ മര്‍ദ്ദിച്ചത് അമ്മ തന്നെ, ചട്ടുകം വെച്ചു പൊള്ളിച്ചു, തടി കൊണ്ട് തലയ്ക്കടിച്ചു, അമ്മ കുറ്റം സമ്മതിച്ചു

Published

on

ആലുവ; മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു അമ്മ. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആലുവയില്‍ ഇന്നലെയാണ് മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

Continue Reading

Kerala

മൂന്നു വയസുകാരന് പരിക്കേറ്റ സംഭവം: അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ്

Published

on

ആലുവയില്‍ മൂന്നു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാപിതാക്കളെ ഉടന്‍ കസ്റ്റഡിയിലെടുക്കും.പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്താണു സംഭവിച്ചതെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Kerala

സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങി; യാഥാര്‍ത്ഥ്യം ഇതാണ്

Published

on

തൃശൂര്‍; ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടെ മുളള് കുടുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ചത് വിശദീകരണം. സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുളള് കുടുങ്ങിയ്. തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് തൃശൂരിലെ തീരദേശ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥി പര്യടനം നിര്‍ത്തിവച്ചുവെന്നും ചികിത്സ തേടിയെന്നും അഭ്യൂഹം പ്രചരിച്ചു. എന്നാല്‍ സുരേഷ് ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയില്‍ മുളള് കുടുങ്ങിയതിനാല്‍ ആശുപത്രിയിലേക്ക് കൂടെ അദ്ദേഹം പോയെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ മണ്ഡലത്തിലെ വീടുകളില്‍ നിന്ന് അദ്ദേഹം ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

Continue Reading

Trending