ലക്ഷ്മിയുടെ നഷ്ടത്തിന്റെ വേദന എന്റെ പട്ടടയിലെ ചാരത്തിനുപോലും ഉണ്ടാകും; കണ്ണുനിറഞ്ഞ് സുരേഷ് ഗോപി

മകള്‍ ലക്ഷ്മിയുടെ ഓര്‍മകളില്‍ കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പുതിയ ചിത്രം പാപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരേഷ് ഗോപി കരഞ്ഞത്. ഇന്റര്‍വ്യൂചെയ്യുന്ന പെണ്‍കുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്ന് അറിഞ്ഞപ്പോഴായിരുന്നു സുരേഷ് ഗോപി തന്റെ മകളുടെ ഓര്‍മ്മകളും ദുഖവും തുറന്ന് പറഞ്ഞത്.

ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് തന്നെ പട്ടടയില്‍ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിലും ആ വേദനയുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സാണ്. മുപ്പത് വയസ്സ് കഴിഞ്ഞ ഏത് പെണ്‍കുട്ടിയെ കണ്ടാലും കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാന്‍ കൊതിയാണെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് സുരേഷ് ഗോപി തന്റെ മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

Loading...

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്. ചിത്രത്തില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്. ആദ്യമായിട്ടാണ് സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂലായ് 29 ചിത്രം പ്രക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.