കൊറോണ പ്രതിരോധം; 200 പിപിഇ കിറ്റുകള്‍ സേവാഭാരതിയ്ക്ക് കൈമാറി സുരേഷ് ഗോപി

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പിപിഇ കിറ്റുകള്‍ സേവാഭാരതിയ്ക്ക് കൈമാറി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. സാമൂഹ്യ സേവന ട്രസ്റ്റ് മുഖേനയാണ് പിപിഇ കിറ്റുകള്‍ സേവാഭാരതിയ്ക്ക് കൈമാറിയത്. കിറ്റുകള്‍ കല്ലിയൂര്‍ ഉള്‍പ്പെടെ കോവളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വിതരണം ചെയ്യും.

200 പിപിഇ കിറ്റുകളാണ് സംഭാവന ചെയ്തത്. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷും മകന്‍ ഗോകുല്‍ സുരേഷും ചേര്‍ന്നാണ് പിപിഇ കിറ്റുകള്‍ കൈമാറിയത്. സേവാഭാരതി പ്രവര്‍ത്തകര് വീട്ടിലെത്തിയാണ് കിറ്റുകള്‍ കൈപ്പറ്റിയത്. ആയിരകണക്കിന് അശരണര്‍ക്ക് അവലംബമായ സുരേഷ് ഗോപിക്കും കുടുംബത്തിനും സേവാഭാരതി അഭിനന്ദനങ്ങള്‍ അറിയിച്ചു.

Loading...