കരുന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Suresh gopi..
Suresh gopi..

തൃശൂര്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരായായ മാപ്രാണം സ്വദേശി ജോസഫിന് സഹായവുമായി സുരേഷ് ഗോപി. വൃക്കരോഗിയാണ് ജോസഫ്. സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ട് മക്കളുടെയും ചികിത്സയ്ക്കായി പണം ചോദിച്ചപ്പോള്‍ തന്നില്ലെന്ന് ജോസഫ് പറയുന്നു.

അതേസമയം ഇരുവരുടെയും ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കാമെന്ന് സുരേഷ് ഗോപി അറിയിച്ചു. ജോസഫ് പത്ത് ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. പലപ്പോഴും ചോദിച്ച് ചെന്നപ്പോള്‍ നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു.

Loading...

നിരന്തരം പ്രശ്‌നം ഉണ്ടാക്കിയതോടെ 10000 രൂപ തന്നുവെന്നും ഇവര്‍പറയുന്നു. പിന്നീട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ആരും ബാങ്കില്‍ പണം അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോള്‍ തരാം എന്നും പറഞ്ഞുവെന്ന് ജോസഫ് പറയുന്നു.