ഫാത്തിമ തഹ്‌ലിയക്ക് ബിജെപിയേക്ക് ക്ഷണം; സുരേഷ് ഗോപി ഫോണില്‍ വിളിച്ചു താല്‍പ്പര്യം അറിയിച്ചു

കോഴിക്കോട്: എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയക്ക് ബിജെപിയിലേക്ക് ക്ഷണം. സുരേഷ്‌ഗോപി എംപിയാണ് ഫാത്തിമയെ ഫോണില്‍ വിളിച്ച്‌ താല്‍പര്യമറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നാണ് വാഗ്ദാനം. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പോലും കഴിയില്ലെന്ന മറുപടിയാണ് ഫാത്തിമ തഹ്‌ലിയ നല്‍കിയത്.

ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത് സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ വന്നതെന്ന ഫാത്തിമ തഹ്ലിയ പറഞ്ഞു. അതേസമയം പാര്‍ട്ടി മാറുന്നതിനെ കുറിച്ച്‌ ചിന്തിച്ചിട്ടു പോലുമില്ലെന്ന് മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞിരുന്നു. അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരേ വനിതാ കമ്മീഷനില്‍ വരെ പരാതിയെത്തിയതിന് പിന്നാലെയാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരേയുള്ള പുറത്താക്കല്‍ നടപടി ലീഗ് കൈക്കൊണ്ടത്.

Loading...

അതസമയം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്ലിയയെ നോട്ടമിട്ട് സിപിഎം രംഗത്തുവന്നിരുന്നു. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച്‌ ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തഹ്ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ആരോപണമുന്നയിച്ച ഹരിത നേതാക്കളുടെ പരാതി കേള്‍ക്കാത്ത പാര്‍ട്ടി നേതൃത്വത്തിനെതിരേ ഫാത്തിമ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ചിരുന്നു. മിണ്ടാതിരിക്കുന്നത് അധിക്ഷേപിക്കാനുള്ള അവരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഫാത്തിയ അന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പക്ഷെ ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി കണ്ടത്. ഇതിന് പിന്നാലെ ആരോപണ വിധേയനായ എം.എസ്.എഫ് സംസ്ഥാന നേതാക്കളോട് വിശദീകരണവും ഹരിത കമ്മിറ്റിയെ മരവിപ്പിക്കുകയും ചെയ്തായിരുന്നു ലീഗിന്റെ നടപടി. ശേഷം ആരോപണമുന്നയിച്ച ഹരിത കമ്മിറ്റിയെ പിരിച്ച്‌ വിട്ടതിനൊപ്പം ഫാത്തിമ തഹ്ലിയക്കെതിരേയും നടപടിയെടുക്കുന്നതിലേക്കാണ് ലീഗ് നേതൃത്വം പോയത്. ഹരിതയുടെ ആദ്യ സംസ്ഥാന ജറല്‍ സെക്രട്ടറി കൂടിയായിരുന്നു ഫാത്തിമ തഹ്ലിയ.

ഹരിതയുടെ പുതിയ കമ്മിറ്റി വന്നതിന് പിന്നാലെ ഇത്രപെട്ടെന്നുള്ള പാര്‍ട്ടി നടപടി ഫാത്തിമയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തിടുക്കത്തില്‍ നടപടിയെടുത്തതിന് പിന്നില്‍ സിപിഎം നീക്കങ്ങളും കാരണമായെന്ന് വിലയിരുത്തല്‍. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച്‌ ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാന്‍ സിപിഎം ഒരുങ്ങുന്നുവെന്ന അഭ്യൂഹമാണ് നടപടി വേഗത്തിലാക്കിയതെന്നാണ് പറയപ്പെടുന്നത്. അച്ചടക്ക ലംഘനം മാത്രമല്ല, ഫാത്തിമ തഹ്ലിയയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള പ്രതിരോധം കൂടിയായിട്ടാണ് ഈ നടപടിയെ വിലയിരുത്തുന്നത്.

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി വാഗ്ദാനവുമായി സിപിഎം ഫാത്തിമയെ സമീപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. അന്ന് അത് നിരസിച്ച ഫാത്തിമ, നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചതാണ്. പക്ഷേ, വനിത ലീഗിനെ ദീര്‍ഘകാലം നയിച്ച നൂര്‍ബിന റഷീദിനെയാണ് നേതൃത്വം പരിഗണിച്ചത്. ഹരിത വിവാദത്തില്‍ മുസ്ലിം ലീഗ് അന്തിമ തീരുമാനത്തിലേക്ക് പോയിട്ടും ഫാത്തിമ തഹ്ലിയ പരസ്യ പ്രതികരണം നടത്തിയത് സ്വാഭാവികമായ ഒന്നായി മുസ്ലിം ലീഗ് കാണുന്നില്ല.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഫാത്തിമ സിപിഎം സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹം രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. കാനത്തില്‍ ജമീല നിയമസഭാംഗമായതിനാലാണ് നന്മണ്ട ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ത്രീപക്ഷ രാഷ്ട്രീയമുയര്‍ത്തി കടന്നുവരുന്ന ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കുന്നതിലൂടെ മുസ്ലിം ലീഗിന് രാഷ്ട്രീയ തിരിച്ചടി നല്‍കാനും സാധിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പദവികളില്‍ സിപിഎം പിന്തുടരുന്ന മത- സാമുദായിക പരിഗണനകളും ഫാത്തിമയ്ക്ക് അനുകൂലമാണ്.
instagram likes kopen