പാലാ ബിഷപ്പിനെ കാണാൻ സുരേഷ് ​ഗോപി; ബിഷപ്പ് ഹൗസിൽ എത്തി

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാൻ സുരേഷ് ​ഗോപിയെത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നുകൊണ്ടിരിക്കുകയാണ്. നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.കൂടുതൽ അഭിപ്രായങ്ങൾ നാർക്കോട്ടിക് ജിഹാദിൽ വരട്ടെയെന്നും അങ്ങോട്ടു പോയി മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ഇപ്പോൾ ബിഷപ്പ് സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചോ എന്ന സംശയമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.