ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി നല്‍കാം; സുരേഷ് ഗോപി മേയറെ സന്ദര്‍ശിച്ചു

തൃശൂര്‍: സുരേഷ് ഗോപി എം പി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ചു. ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മനസിലുള്ളതെന്നും, നവംബര്‍ 15ന് മുന്‍പ് ഒരു രൂപരേഖ തരാമെന്നും മേയര്‍ സുരേഷ് ഗോപിയോട് പറഞ്ഞു.

തിരഞ്ഞെടുപ്പു വേളയില്‍ ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് നല്‍കിയ വാഗ്ദ്ധാനം നിറവേറ്റാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരു കോടി രൂപയാണ് അദ്ദേഹം വാഗ്ദ്ധാനം ചെയ്തിരുന്നത്. തന്റെ എം പി ഫണ്ടില്‍ നിന്നോ, കുടുംബ ട്രസ്റ്റില്‍ നിന്നോ പണം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദ്ധാനം.

Loading...

പച്ചക്കറി മാര്‍ക്കറ്റിനും മാംസ മാര്‍ക്കറ്റിനും അമ്ബതു ലക്ഷം രൂപ വീതം അദ്ദേഹം നല്‍കും. ശക്തനിലെ 36 ഏക്കര്‍ സ്ഥലം എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. 700 കോടി മുടക്കിയുള്ള ശക്തന്‍ വികസനമാണ് ഇതില്‍ വിഭാവനം ചെയ്തിരുന്നത്. ചര്‍ച്ചയില്‍ സുരേഷ്‌ ഗോപിക്കൊപ്പം ബി ജെ പി നേതാക്കളും കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു.
instagram volgers kopen