ഒന്നുകിൽ ഇത് നിർത്തണം, അല്ലെങ്കിൽ നാട്ട് നടപ്പ് പാലിക്കണം; സല്യൂട്ട് വിഷയത്തിൽ സുരേഷ് ​ഗോപി

കോട്ടയം : വിവാദമായ സല്യൂട്ട് വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ​ഗോപി. പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. സല്യൂട്ട് എന്ന് പറയുന്ന പരിപാടി തന്നെ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യരുതെന്നുമാണ് സുരേഷ് ​ഗോപി വ്യക്തമാക്കിയിരിക്കുന്നത്. സുരേഷ്​ ​ഗോപിയുടെ വാക്കുകളിലേക്ക്.

‘ ഇത് വിവാദമാക്കിയത് ആരാ, അത് ആദ്യം പറ. ഈ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ. പൊലീസ് അസോസിയേഷനോ ആരുടെ അസോസിയേഷൻ? അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻകഴിയില്ല. അതെല്ലാം അവരുടെ ക്ഷേമത്തിന് മാത്രമാണ്. അത് ഉപയോഗിച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്. എംപിയ്ക്കും എംഎൽഎമാർക്കുമൊന്നും സല്യൂട്ട് ചെയ്യേണ്ടെന്ന് ആരാണ് പറഞ്ഞത്?. അങ്ങനെ പറയാൻ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഞാൻ പറയുന്നത് ഈ സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണം എന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്‌ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ല’- സുരേഷ് ഗോപി പറഞ്ഞു.

Loading...