‘എനിക്കും രണ്ട് പെൺകുട്ടികൾ ’; പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ഇപ്പോളും ക്രൂശിക്കപ്പെട്ട വാർത്തകൾ പുറത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസത്തെ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയിലും ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ ആണ് ഉണ്ടായത്.പരിപാടിയിലെ മത്സരാർഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ട സുരേഷ് ഗോപി പെട്ടന്ന് വികാരനിർഭരനായി ശബ്ദം ഉയർത്തി സംസാരിക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു.

കൃഷ്ണ നേരിടേണ്ടി വന്ന അനുഭവം പരിപാടിയിൽ തുറന്നുപറയുന്നതിനിടെയാണ് സുരേഷ് ഗോപി ക്ഷുഭിതനായത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോടായിരുന്നു സുരേഷ് ഗോപി തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്.

Loading...

‘ലോകത്തുള്ള പെൺമക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആൺകുട്ടികൾ തന്നെ എടുക്കണം. പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ. ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺകുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ… ഈ ആണുങ്ങൾ എന്തുചെയ്യും.’–സുരേഷ് ഗോപി പറഞ്ഞു.