സൂപ്പര്‍ ഹിറ്റില്‍ നിന്നും മെഗാ ഹിറ്റിലേക്ക് വിജയക്കുതിപ്പ് നടത്തി പാപ്പന്‍

സുരേഷ് ഗോപി ചിത്രം പാപ്പന്‍ വിജയക്കുതിപ്പ് തുടരുന്നു. ചിത്രം രണ്ടാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് പാപ്പനും എത്തി.

വെള്ളിയാഴ്ച മുതല്‍ ചിത്രം കേരളത്തിന് പുറത്തേ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും 132 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കേരളത്തില്‍ 250 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം നല്‍കിയതെന്നാണ് വിവരം.

Loading...

അമേരിക്കയില്‍ പാപ്പന്‍ 62 തീയേറ്ററുകളിലും ഗള്‍ഫ് രാജ്യങ്ങളില്‍ 108 സ്‌ക്രീനിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അടുത്തകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ടാണിത്.