ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെന്ന് സുരേഷ് ഗോപി . ഈ ബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതെന്നും വിഭാവനം ചെയ്ത പല പദ്ധതികളും ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയത്തിലുപരിയായുള്ള ഭരണപരമായ മികവാണ് പ്രധാനമന്ത്രി മോദിക്കുള്ളത്. ഇത് തന്നെയാണ് അദ്ദേഹത്തെ ജനങ്ങളുടെ ഹൃദയത്തില്‍ കുടിയിരുത്താന്‍ കാരണം. ആദ്യം ദോഷകരമെന്ന് തോന്നിപ്പിക്കുമെങ്കിലും അദ്ദേഹം വിഭാവനം ചെയ്ത പല പദ്ധതികളും ദീര്ഘവീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന് ഇപ്പോള്‍ കാലം വ്യക്തമാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.
ജന്‍ധന്‍ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാര്‍ഷിക നിയമം, ഗതാഗത വികസനം തുടങ്ങിയ പല പദ്ധതികളും നടപ്പാക്കിയ പ്രധാനമന്ത്രി ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുകയാണ്. രാജ്യത്തെ മികച്ച പുരോഗതിയിലേക്ക് അദ്ദേഹം നയിക്കുകയാണെന്നും ഞായറാഴ്ച ചെന്നൈ മലയാളി ക്ലബില്‍ ബിജെപി തമിഴ് ഘടകം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി വ്യക്തമാക്കി.
രാഷ്ട്രീയത്തില്‍ ഉപരിയായി ഭരണപരമായ മിടുക്ക് കാരണമാണ് നരേന്ദ്ര മോദിയെ ജനങ്ങള്‍ ഹൃദയത്തില്‍ കുടിയിരുത്തുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. ജന്‍ധന്‍ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാര്‍ഷിക നിയമം, ഗതാഗതവികസനം തുടങ്ങി പല പദ്ധതികളും നടപ്പാക്കിയ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയായിരുന്നു എന്നും സുരേഷ് ഗോപി വ്യക്തമാക്കി. കാലം ഒരിക്കല്‍ അത് വ്യക്തമാക്കി തരും എന്ന ശുഭാപ്തി വിശ്വാസവും സുരേഷ് ഗോപി പ്രകടിപ്പിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരം ഏറ്റത് മുതല്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധം ഭരണമികവ് രാജ്യത്ത് പ്രകടമായി തുടങ്ങി. സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി എന്നും സുരേഷ് ഗോപി പറഞ്ഞു.
ബി ജെ പി ഭരണം 2024 ന് ശേഷവും തുടരും എന്നും രാജ്യം പൂര്‍ണവികസനം കൈവരിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. നടി ഷീലയും ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ ബി ജെ പി തമിഴ്നാട് ഘടകത്തിന്റെ ഇതര ഭാഷാസെല് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നേരത്തേയും നരേന്ദ്ര മോദിയെ പുകഴ്ത്തി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.