പൂണൂലിട്ട് ബ്രാഹ്മണനാകാന്‍ ആഗ്രഹിച്ച സുരേഷ് ഗോപിയെ പൊളിച്ചടുക്കി രശ്മി നായര്‍

വികാരപരമായി സംസാരിക്കുന്ന സിനിമാ താരങ്ങളില്‍ മുന്‍നിരക്കാരനാണ് ബി ജെ പി സഹയാത്രികനും എം പിയുമായ സുരേഷ് ഗോപി. അടുത്ത ജന്മത്തിലെങ്കിലും തനിക്കൊരു ബ്രാഹ്മണനായി ജനിക്കണം എന്നതാണ് സൂപ്പര്‍സ്റ്റാറിന്റെ ഇപ്പോഴത്തെ ആഗ്രഹം.

ഈ ആഗ്രഹം പരസ്യമായി പറയുകയും ചെയ്തു സുരേഷ് ഗോപി. ബി ജെ പിക്കാരനായതോടെ തന്നെ ഒരുപാട് ശത്രുക്കള്‍ സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടുണ്ട്. ഇത് കൂടി ആയതോടെ പൂര്‍ണമായി. രശ്മി നായര്‍ തുടങ്ങിവെച്ച ആ സോഷ്യല്‍ മീഡിയ പൊങ്കാല ഇങ്ങനെ പോകുന്നു..

Loading...

അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആയി ജനിക്കണമെന്നു ഇലക്ഷന് നിൽക്കാതെ MP ആയ സുരേഷ്ഗോപി. ഈ സംഘിയുടെ പഴയ ഒരു സിൽമാ ഡയലോഗ് ഓർമ്മവരുന്നു. – സുരേഷ് ഗോപിക്ക് ബ്രാഹ്മണനായി ജനിക്കണം എന്ന ആഗ്രഹം കേട്ട രശ്മി നായർക്ക് ഓർവന്നത് ഈ സിനിമാ ഡയലോഗാണ്. നമ്പൂതിരിയുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടികുഴച്ചു പുണ്യാഹം ആണെന്നും പറഞ്ഞു മൃഷ്ടാനം ഭോജിച്ചു ആസനത്തിൽ വാലും ചുരുട്ടി അവന്റെയൊക്കെ കാൽക്കീഴിൽ അടിമയെപോലെ കിടക്കുന്ന സംഘികൾ വേറെ എന്താഗ്രഹിക്കാൻ. – എല്ലാം കൂടി സംഘികളെ കളിയാക്കിയാണ് പതിവ് പോലെ പോസ്റ്റ് അവസാനിക്കുന്നത് എന്ന് മാത്രം.

അടുത്ത ജന്മത്തിലെങ്കിലും പൂണൂലിടുന്ന ഒരു ബ്രാഹ്മണനായി ജനിക്കണം എന്നാണ് തന്‍റെ ആഗ്രഹം എന്നാണ് യോഗക്ഷേമ സഭയുടെ ഒരു പരിപാടിയില്‍ സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞത്. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും അത് തനിക്ക് അനുഭവമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ ജന്മത്തില്‍ മരിച്ച് മണ്ണടിഞ്ഞ ശേഷം അടുത്ത ജന്മത്തിലാണ് സുരേഷ് ഗോപിക്ക് പൂണൂല്‍ ഇടുന്ന ബ്രാഹ്മണനായി ജനിക്കേണ്ടത്. അത് മാത്രമല്ല ശബരിമല അയ്യപ്പക്ഷേത്രത്തിലെ മുഖ്യ തന്ത്രിയാകമണമെന്നുമുണ്ട് താരത്തിന് ആഗ്രഹം. സുരേഷ് ഗോപിയെ കളിയാക്കി വലിയൊരു വിഭാഗം ആളുകല്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുണ്ട്.