‘കാണിക്ക വഞ്ചിയില്‍ പണം ഇടരുത്… ശബരിമലയിലെ കാണിക്കവഞ്ചി തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഞെട്ടണം’; സുരേഷ് ഗോപിയുടെ പ്രസംഗം വൈറലാകുന്നു

‘കാണിക്ക വഞ്ചിയില്‍ പണം ഇടരുത്’ എന്ന് നടനും എം.പിയുമായ സുരേഷ് ഗോപി ആഹ്വാനം ചെയ്യുന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയെ ചൊല്ലി ശക്തമായ തര്‍ക്കങ്ങളും ചര്‍ച്ചകളും കൊടുമ്പിരി കൊണ്ടിരിക്കേയാണ് സംസ്ഥാന ദേവസ്വം ബോര്‍ഡിനെ വിമര്‍ശിക്കുന്ന സുരേഷ് ഗോപി എം പിയുടെ പഴയ വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഒരു ദേവസ്വം ബോര്‍ഡിലെ അമ്പലത്തിലും ഇനിമുതല്‍ ഒരു വര്‍ഷത്തേക്ക് കാണിക്ക വഞ്ചിയില്‍ ഒരു പൈസയും ഇടുകയില്ലെന്ന് തീരുമാനിക്കുക എന്നാഹ്വാനം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

Loading...

ദേവസ്വത്തിന് കീഴിലുള്ള ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ സാമ്പത്തിക അച്ചടക്കം കര്‍ശനമായി ഒരു വര്‍ഷം പാലിച്ചാല്‍ എന്താണ് ഭക്തന്‍, എന്ന് സര്‍ക്കാരിനും ബോര്‍ഡിനും വ്യക്തമാവും. അമ്പലത്തില്‍ ദേവസ്വം ബോര്‍ഡിനു വരുമാനമുണ്ടാക്കുന്ന ഒരു വഴിപാടും പ്രതിക്ഷേധത്തിന്റെ ഭാഗമായി നിര്‍ത്തി വയക്കണം. ദൈവത്തിന് നല്‍കാനുള്ളത് വീട്ടില്‍ സുക്ഷിക്കുന്ന കാണിക്കവഞ്ചില്‍ നിക്ഷേപിക്കാമെന്നും, ശബരിമല അമ്പലത്തിലെ കാണിക്ക വഞ്ചി തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഞെട്ടണമെന്നും സുരേഷ് ഗോപി പറയുന്നതാണ് വീഡിയോ.

കേരളത്തിലെ ഒരു ദേവസ്വം ബോർഡിലെ അമ്പലത്തിലും ഇനിമുതൽ ഒരു വർഷത്തേക്ക് കാണിക്ക വഞ്ചിയിൽ ഒരു പൈസയും ഇടുകയില്ല എന്ന് നിങ്ങൾ തീരുമാനിക്കുക.അമ്പലത്തിൽ ദേവസ്വം ബോർഡിനു വരുമാനമുണ്ടാക്കുന്ന ഒരു വഴിപാടും പ്രതിക്ഷേധത്തിന്റെ ഭാഗമായി നമ്മൾ നിർത്തി വയ്ക്കുന്നു. ശബരിമല അമ്പലത്തിലെ കാണിക്ക വഞ്ചി തുറക്കുമ്പോൾ ദേവസ്വം ബോർഡ് ഞെട്ടണം.ഒരു വർഷത്തേക്ക് ശബരിമല അപ്പം ,അരവണ എന്നിവ നമ്മൾ വാങ്ങുന്നില്ല….എല്ലാ നേർച്ച കാഴ്ചകൾ നമ്മൾ ഒരു വർഷത്തേക്ക് നിർത്തുന്നു.ദേവസ്വം ഒഴികെ യുള്ള എല്ലാ ക്ഷേത്രങ്ങളിലും നമ്മൾ സാധാരണ നിലയിൽ തുടരുന്നു . ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും നമ്മൾ ഈ സാമ്പത്തിക അച്ചടക്കം കർശനമായി ഒരു വർഷം പാലിച്ചാൽ എന്താണ് ഭക്തൻ, എന്ന് ഇവർക്ക് മനസ്സിലാക്കണം… മനസ്സിലാക്കിപ്പിക്കണം… പരമാവധി എല്ലാ ഭക്തൻ മാരും ഇത് ഷെയർ ചെയ്യുക. കേരളത്തിലെ പ്രധാന ചർച്ച വിഷയമാകട്ടെ സമരം നമ്മൾ ഇനി ദേവസ്വത്തിനെതിരെ…കടപ്പാട്

Gepostet von Think Over Kerala am Sonntag, 29. Juli 2018

തിങ്ക് ഓവര്‍ കേരളയെന്ന ഫേസ്ബുക്ക് പേജില്‍ ജുലൈ 29 ന് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും സജീവമായതോടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസികളുടെ ശക്തി സര്‍ക്കാറിന് മനസിലാക്കണം എന്നും, വിഷയം കേരളത്തില്‍ പ്രധാന ചര്‍ച്ച വിഷയമാകട്ടെ എന്നും പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഈ വീഡിയോ പ്രചരിക്കുന്നത്.