” പോകാന്‍ പറ പറ്റങ്ങളോട്, അവരോടുള്ള താക്കീത് അതാണ്”: സുരേഷ് ഗോപി

സോഷ്യല്‍ മീഡിയ വഴി വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും മറുപടിയുമായി ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ‘ പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു,​ പോകാന്‍ പറ പറ്റങ്ങളോട്,​ അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്‍’- ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ രൂക്ഷമായ പ്രതികരണം.

‘അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?​ അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ,​ ഒരു ആംഗര്‍ ആയിട്ടോ,​ എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്ബാദിച്ച്‌ കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച്‌ ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ’- സുരേഷ് ഗോപി പറഞ്ഞു.

Loading...

വില്ലനായി എത്തി മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയായി സൂപ്പര്‍താര പദവിയിലെത്തിയ താരമാണ് സുരേഷ് ഗോപി. ഏകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി കൂടുതല്‍ ശ്രദ്ധേയനായി മാറിയത്. മണിച്ചിത്രത്താഴ്,​കാശ്മീരം,​ ലേലം,​അപ്പോത്തിക്കിരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. രാഷ്ട്രീയം രംഗത്തേക്ക് ചുവടുവച്ച സുരേഷ് ഗോപി രാജ്യസഭാംഗവുമായി. കാരുണ്യ പ്രവര്‍ത്തനവും താരം നടത്തുന്നുണ്ട്. എന്നാല്‍, ഇതോടൊപ്പം​ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.