തലയ്ക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡോക്ടര്‍ ആളുമാറി ഓപ്പറേഷന്‍ ചെയ്ത് കാല് തുളച്ച് സ്‌ക്രൂ ഇട്ടു

ന്യൂഡല്‍ഹി: തലയ്ക്ക് പരിക്കേറ്റ രോഗിയുടെ കാലില്‍ ഓപ്പറേഷന്‍ നടത്തി ഡോക്ടര്‍. ന്യൂഡല്‍ഹിയിലെ സുശ്രുത ട്രോമ സെന്ററിറാണ് തലയ്ക്ക് ചെറിയ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ആളുടെ കാല്‍ ആളുമാറി ഡോക്ടര്‍ ഓപ്പറേറ്റ് ചെയ്തത്. തലയില്‍ പരുക്കുമായി എത്തിയ വിജേന്ദ്ര ത്യാഗി എന്നയാളുടെ കാലിലാണ് ആള് മാറി ശസ്ത്രക്രിയ നടത്തിയത്. കാലില്‍ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന രോഗിയെന്ന് കരുതിയാണ് ഡോക്ടര്‍ ആള് മാറി ശസ്ത്രക്രിയ നടത്തിയത്. വിജേന്ദ്ര ത്യാഗിയെ പ്രവേശിപ്പിച്ചിരുന്ന വാര്‍ഡിലെ തന്നെ ഇതേ പേരുകാരനായ മറ്റൊരു രോഗിക്കാണ് കാലിന് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്.

ശസ്ത്രക്രിയയ്ക്ക് മുന്‍പ് മയക്കിയതിനാല്‍ എവിടെയാണ് ശസ്ത്രക്രിയ ചെയ്യുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ മനസിലാക്കാന്‍ ത്യാഗിക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയ്ക്കു ശേഷം ത്യാഗിയുടെ മകനാണ് ഓപ്പറേഷന്‍ മാറിയ വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്.

Loading...

ആളുമാറിയത് മനസിലായ ഉടന്‍ തന്നെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കാലില്‍ കയറ്റിയ സ്‌ക്രൂ പുറത്തെടുത്തു. കഴിഞ്ഞ ഏപ്രിൽ 16നാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു