ഇന്ത്യ ലാഹോറിലേക്ക് കടക്കും എന്ന സന്ദേശമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ആര്‍.എസ്.എസ് നേതാവ്

നാഗ്പൂര്‍: ലാഹോറിലേക്ക് ഏതുസമയത്തും ഇന്ത്യയ്ക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയതെന്ന പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. തീവ്രവാദികളെ വധിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടിയതിനാലാണ് ജമ്മു കാശ്മീരിലെ സഖ്യ സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി പിന്‍മാറിയതെന്ന് ഇന്ദ്രേഷ് പറഞ്ഞു.

അഖണ്ഡ ഭാരതമാണ് തങ്ങളുടെ ലക്ഷ്യം. നാഗ്പൂരിലും ലാഹോര്‍, റാവല്‍പിണ്ടി തുടങ്ങി പാകിസ്ഥാന്‍ പ്രവിശ്യകളിലെല്ലാം ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നത് പ്രധാന സ്വപ്‌നമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

Loading...