കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ഒരുങ്ങിയവരെ തടഞ്ഞ് നടന്‍ സൂര്യ

മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിച്ചവരെ തടയുന്ന നടന്‍ സൂര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കുടുംബത്തോടൊപ്പം മുംബൈയില്‍ എത്തിയതായിരുന്നു സൂര്യ.

ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്താണ് ചിലര്‍ സൂര്യയുടെയും കുടുംബത്തിന്റെയും വീഡിയോകള്‍ ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നത്. തന്റെയും ജ്യോതികയുടെയും ചിത്രങ്ങള്‍ എടുത്തുകൊള്ളുവാന്‍ പറഞ്ഞ സൂര്യ കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചവരെ വിലക്കി.

Loading...

വീഡിയോയില്‍ സൂര്യയും ജ്യോതികയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. എന്നാല്‍ കാറില്‍ കയറുവാന്‍ ശ്രമിക്കുന്നതിനിടെയാണ് സൂര്യയുടെ വിലക്ക് വകവയ്ക്കാതെ കുട്ടികലുടെ ചിത്രങ്ങള്‍ എടുക്കാന്‍ ചിലര്‍ ശ്രമിച്ചത്.