സുശാന്ത് സിങ് രജ്പുതിന്റേതു കൊലപാതക‌ം: കൃത്യമായ ഗൂഢാലോചന നടന്നു: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണിൽ നരവധി സംശയങ്ങളുമായി കുടുംബം രം​ഗത്ത്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകം ആണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കൊലപാതകത്തിന് കൃത്യമായ ​ഗൂഡാലോചന നടന്നുവെന്നും കുടുംബം ആരോപിക്കുന്നു. സുശാന്ത് സിങ്ങിന്റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

സുശാന്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുവെന്നും മാതൃസഹോദരന്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ മാതൃസഹോദരൻ ആവശ്യപ്പെട്ടു.

Loading...

മുംബൈയിൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനയ്ക്കുശേഷമാകും സംസ്‍കാരം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. ഇന്നലെ രാത്രി വൈകി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. നടന്‍റെ മരണത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.‍ അതേസമയം സുശാന്ത് കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നെന്നും ആന്റി ഡിപ്രഷൻ ഗുളികകൾ അദ്ദേഹത്തിന്റെ മുറിയിൽനിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറയുന്നു.