കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞ് അവശനായ സുശാന്ത്: തന്റെ ഇഷ്ടവിഷയത്തെ കുറിച്ച് അവശനായി സംസാരിക്കുന്നു: വിഡിയോ ചർച്ചയാകുന്നു

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മറ്റൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. താരം മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പകർത്തിയതെന്നു വിശ്വസിക്കുന്ന വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞ് അവശനായ സുശാന്തിനെയാണ് വിഡിയോയിൽ കാണാനാകുക. സംസാര രീതി ഊർജ്ജ്വ സ്വലമല്ലാതെയുമാണ്.

തന്റെ ഇഷ്ടവിഷയത്തെക്കുറിച്ചാണ് സുശാന്ത് സംസാരിക്കുന്നത്. ലോക്ഡൗണിന് മുമ്പ് എടുത്തത് എന്ന രീതിയിലാണ് വിഡിയോ ഇപ്പോൾ പ്രചരിക്കുന്നത്. സുശാന്തിന്റെ സംസാര രീതിയിൽ പ്രശ്നമുണ്ടെന്നും നോർമൽ ആയല്ല സംസാരിക്കുന്നതെന്നും വിഡിയോ കണ്ട് സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നു. മരുന്നിന്റെ അമിതമായ ഉപയോഗമോ പാർശ്വഫലമോ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും ഇവർ പറയുന്നു.

Loading...

അതേസമയം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടി റിയ ചക്രവർത്തിയെ നാളെ ചോദ്യം ചെയ്യാനാണ് ശ്രമം. ബിഹാർ പൊലീസിന്റെ നിഗമനങ്ങളെ അതീവ ഗൗരവത്തോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാണുന്നത്. അതിനാൽ തന്നെ റിയ ചക്രവർത്തിയെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാളെ മുംബൈയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടിക്ക് നോട്ടീസ് കൈമാറി. സുശാന്ത് സിംഗ് രജ്പുത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ അൻപത് കോടി രൂപ പിൻവലിച്ചതായി ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ വ്യക്തമാക്കിയിരുന്നു. ഒരു വർഷത്തിനിടെ 15 കോടി രൂപ പിൻവലിച്ചു. സാമ്പത്തിക ഇടപാടുകളുടെ വശം മുംബൈ പൊലീസ് അന്വേഷിക്കുന്നില്ലെന്നും ബിഹാർ ഡിജിപി കുറ്റപ്പെടുത്തി.