ആര്യൻ നല്ല കുട്ടിയാണ്, ഞാൻ അവന്‍റെ കുടുംബത്തിനൊപ്പം; സുസന്നെ ഖാൻ

ലഹരിക്കേസില്‍ അറസ്റ്റിലായിരിക്കുന്ന ഷാരൂഖാന്‍റെ മകൻ ആര്യൻ ഖാന്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന ആര്യൻ ഖാനെ പിന്തുണച്ച് നിരവധി സിനിമാ പ്രവര്‍ത്തകരാണ് രംഗത്ത് എത്തുന്നത്. അതേസമയം ആര്യൻ ഖാന് സംഭവിച്ചത് വളര്‍ത്തു ദോഷത്തിന്‍റെ ഫലമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഇപ്പോള്‍ ആര്യൻ ഖാനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഋത്വിക് റോഷന്‍റെ മുൻ ഭാര്യ സുസന്നെ ഖാൻ. എതിരഭിപ്രായം പറയുന്നവരെ വേട്ടയാടുകയാണ് എന്ന പ്രതീതിയായാണ് സുസന്നെ ഖാന്‍റെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. ഇത് ആര്യൻ ഖാനെക്കുറിച്ചല്ലെന്ന് ഞാൻ കരുതുന്നു. കാരണം നിർഭാഗ്യവശാൽ വളരെ മോശം സമയത്ത് ഒരു മോശപ്പെട്ട സ്ഥലത്ത് അവൻ എത്തിച്ചേർന്നതാണ്. പിശാചുക്കളുടെ പുറകെ എന്നപോലെ ബോളിവുഡിൽ നിന്നുള്ള ആളുകളെ വേട്ടയാടുന്നതിൽ ചിലർ ആനന്ദം കണ്ടെത്തുന്നതിന് ഉദാഹരണമാണ് ഈ സംഭവം. ആര്യൻ ഒരു നല്ല കുട്ടിയാണ്. അവനെ ക്രൂരമായി വേട്ടയാടുന്നത് അനീതിയും ഒട്ടും ന്യായീകരിക്കാൻ കഴിയാത്തതുമാണ്. ഈ ദുർഘടഘട്ടത്തിൽ ഞാൻ ഗൗരിക്കും ഷാറുഖിനുമൊപ്പമാണ്.’–സുസന്നെ പറയുന്നു.

Loading...