എ.കെ ശശീന്ദ്രൻ മന്ത്രിയാകുമ്പോൾ…ആ പെൺകുട്ടിക്ക് തുറന്ന കത്ത്

എ.കെ ശശീന്ദ്രൻ മന്ത്രിയാകുമ്പോൾ ഹണി ട്രാപ്പ് കേസിൽ പരാതി നല്കിയ പെൺകുട്ടിക്ക് തുറന്ന കത്ത്. പെൺകുട്ടി പരാതിയിൽ ഉറച്ചു നില്ക്കാത്തതിനാലും, ആ ശബ്ദം ആരുടേതെന്ന് തിരിച്ചറിയാൻ പറ്റാത്തതിനാലുമാണ്‌ എ.കെ ശശീന്ദ്രനേ കുറ്റ വിമുക്തനാക്കിയത്. ഇതു മൂലമാണ്‌ മന്ത്രി സ്ഥാനത്ത് അദ്ദേഹം തിരിച്ചെത്തുന്നത്. ഈ കേസ് കോടതിക്ക് പുറത്തുവയ്ച്ച് എ.കെ ശശീന്ദ്രനും പെൺകുട്ടിയും തമ്മിൽ ഒത്തു തീർക്കുകയായിരുന്നു. മംഗളം ചാനലിലേ തന്നെ സ്റ്റാഫായ ഈ യുവതിയോട് തുറന്ന ചോദ്യങ്ങൾ ചോദിച്ച് ചാനൽ സീനിയർ എഡിറ്റർ എസ്.വി പ്രദീപാണ്‌ കത്തു രൂപത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

Loading...

നിയുക്ത മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസിന് കാരണമായ പരാതിയുടെ ഉടമസ്ഥന് സ്നേഹത്തോടെ ബഹുമാനത്തോടെ….”ജേർണലിസം ജീർണലിസം അല്ല”ജേർണലിസത്തെ ജീർണലിസം ആക്കരുത്, പ്ലീസ്”മാധ്യമ പ്രവർത്തനം മാമാപണി അല്ല.”.മാധ്യമ പ്രവർത്തനത്തെ മാമാപണി ആക്കരുത്,, ഓർക്കുക..മേൽ ഉദ്ധരിച്ച രണ്ടും വരിയും മാധ്യപ്രവ‍‍‍‍ർത്തന വിദ്യാർത്ഥി ആയിരിക്കെ മനസ്സിലാക്കിയത് പ്രശസ്തരായ, മാധ്യമ രംഗത്തെ കുലപതികളായ, മാതൃകകളായ മഹത് വ്യക്തികളുടെ പാഠങ്ങളിൽ നിന്നും.

നിയുക്ത മന്ത്രി എ കെ ശശീന്ദ്രനെതിരായ ‘പരാതി’ യാണ് 2017 മാ‍ർച്ച് 26 ന് രാജ്യത്തെ ഞെട്ടിച്ച ആ ‘വാ‍‍ർത്ത’. ആ ‘വാ‍ർത്ത’ അവതരിപ്പച്ചവരും അത് കേട്ടവരും അന്ന് ആ ‘വർത്ത’ യെ വിശ്വസിച്ചു..നിലവിൽ ആ ‘പരാതി’ നശിപ്പിക്കപ്പെടുമ്പോൾ യഥാ‍ർത്ഥത്തിൽ നശിപ്പിക്കുന്നത് ആ ‘വാ‍ർത്ത’ യെയാണ്..’വാർത്ത’ മാത്രമല്ല നശിപ്പിക്കപ്പെടുന്നത്, പൊതുസമൂഹത്തിൻറെ നീതിബോധം കൂടി നശിപ്പിക്കപ്പെടുന്നു.ഒരു പറ്റം നിരപരാധികളായ സീനിയേഴ്സും ജൂനിയേഴ്സും അടക്കമുള്ള മാധ്യമപ്രവ‍ർത്തകരുടെ നീതിബോധം കൂടി നശിപ്പിക്കപ്പെടുന്നു.സ്വന്തം ജീവിതത്തിൻറെ സുന്ദര നിമിഷങ്ങൾ പതിറ്റാണ്ടുകളായി വാർത്തക്ക് വേണ്ടി ഹോമിച്ചവരാണ് മുതിർന്ന മാധ്യമ പ്രവർത്തർ. ആ ഹോമത്തിൽ നിന്നാണ് അവരുടെ നീതിബോധം രൂപപ്പെട്ടതും അതുവഴി വിശ്വാസം ആ‍ർജ്ജിച്ചെടുത്തതും

അതേ അവസ്ഥകൾ മനസ്സിലാക്കി അതേ അവസ്ഥകളിലുടെ യാത്ര ചെയ്യാൻ തയ്യാറായാണ് പുതിയ സ്വപ്നങ്ങളുമായി യുവതീയുവാക്കൾ മാധ്യമ രംഗത്തേക്ക് കടന്നുവരുന്നത്. രക്ഷിതാക്കൾ മാധ്യമ രംഗത്തേക്ക് കടത്തിവിടുന്നത്. ആ ‘വാർത്ത’ നശിപ്പിക്കപ്പെട്ടതോടെ അവരുടെയൊക്കെ സ്വപ്നങ്ങളും നീതിബോധവും നശിപ്പിക്കപ്പെടുന്നു.ആ ‘വാർത്ത’ വിശ്വസിച്ച് ആ ‘വാ‍ർത്ത’ യുടെ ജീവനുവേണ്ടി അധികാര കേന്ദ്രങ്ങളുടെ എല്ലാ എതി‍ർപ്പുകളേയും അവഗണിച്ച് പരസ്യമായി തൻറേടത്തോടെ ആ ‘വാർത്ത’ ക്കായി അളവറ്റ പിന്തുണ നൽകി വാദിച്ച പല പല രംഗത്തേയും പ്രഗത്ഭരും അല്ലാത്തവരുമായ എത്ര എത്ര പേർ. ആ ‘വാർത്ത’ നശിപ്പിക്കപ്പെട്ടതോടെ അവരുടെ നീതിബോധവും നശിപ്പിക്കപ്പെടുന്നു.

ആ ‘വാ‍ർത്ത’ യ്ക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളുടേയും ആക്ഷേപങ്ങളുടേയും നിജസ്ഥിതി അറിയാനായി പ്രവർത്തിക്കുന്ന പ്രവർത്തിച്ച സർക്കാർ സർക്കാർ ഇതര സംവിധാനങ്ങളുണ്ട്. ആ ‘വാർത്ത’ നശിപ്പിക്കപ്പെട്ടതോടെ അവയുടെ നീതിബോധവും നശിപ്പിക്കപ്പെടുന്നു.എന്താണ് ഇതിന് കാരണം? ആരൊക്കെയാണ് ഇതിന് ഉത്തരവാദി?

അവർ ആരായാലും അവർക്ക് ഇനി അധികാര ശീതളതയുടെ ഇടനാഴികളിൽ സസുഖം വിലസാൻ സാധിക്കും. കാരണം അവരുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നു… നല്ലത്.പക്ഷേ അപ്പോഴും പരാതിയുടെ ഉടമസ്ഥന് ഒരിക്കലും ഒഴിഞ്ഞുമാറാനാകാത്ത അവഗണിക്കാനാകാത്ത ഒരു വലിയ ‘ബാധ്യത’ ഉണ്ട്.”””പൊതു സമൂഹത്തോട് സത്യം വിളിച്ചു പറയാൻ ഉള്ള ബാധ്യത””,,

എ കെ ശശീന്ദ്രൻ മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ മുഹൂ‍ർത്തത്തിൽ താങ്കൾ പൊതു സമൂഹത്തെ അഭിമുഖീകരിക്കണം, അഭിസംബോധന ചെയ്യണം, എന്നിട്ട് ഉറക്കെ വിളിച്ചു പറയണം..ആ ‘വാർത്ത’ കള്ളവാർത്ത ആണോ? ആണെങ്കിൽ എന്തു കൊണ്ട്? അല്ലെങ്കിൽ എന്തു കൊണ്ട്?

ആ ‘വാർത്ത’ യിൽ താങ്കളുടെ പങ്കെന്ത്? ആ ‘വാർത്ത’ യുടെ നിർമ്മാണത്തിൽ മറ്റാർക്കൊക്കെയാണ് പങ്കുള്ളത് ?ആ ‘പരാതി’ യിൽ താങ്കളുടെ പങ്കെന്ത്? ആ ‘പരാതി’ പിൻവലിക്കുന്നതിൽ താങ്കളുടെ പങ്കെന്ത്? താങ്കളെ കൂടാതെ മറ്റാ‍ർക്കെങ്കിലും പങ്കുണ്ടോ? ആ ധർമ്മം താങ്കൾ നിറവേറ്റണം,, അത് നിറവേറ്റാൻ താങ്കൾക്ക് സാധിക്കും സാധിക്കണം..കാരണം നിരപരാധികളും അവരുടെ മുൻ പിൻ തലമുറകളും കറുപ്പിൻറെ തിന്മയുടെ ഇരുണ്ട ഇടങ്ങളിൽ തളച്ചിടപ്പെടാതിരിക്കണം. അല്ലെങ്കിൽ ജേർണലിസം ജീർണലിസമെന്നും മാധ്യമ പ്രവർത്തനം മാമാപണിയെന്നും വിവക്ഷിക്കുന്നവരുടെ കൂടാരത്തൽ താങ്കളുടെ പേരും എഴുതപ്പെടും ആ കറുത്ത ഏടുകളിൽ എഴുതപ്പെടേണ്ടതാണോ താങ്കളുടെ പേര്?.സ്വയം നിശ്ചയിക്കാം….ആ ‘വാ‍ർത്ത’ പൊതു സ്വത്താണ്. അതുകൊണ്ടു തന്നെ ആ ‘വാ‍ർത്ത’ യ്ക്ക് കാരണമാകുന്നതെന്തും വ്യക്തികേന്ദ്രീകൃതമല്ല. പൊതു സ്വത്താണ്…

സ്നേഹത്തോടെ ബഹുമാനത്തോടെ..