ന്യൂഡല്‍ഹി : ഇനി രാജ്യം മുഴുവന്‍ നിലവാരമുള്ള കുടിവെള്ളം കുറപ്പിക്കാന്‍ കേന്ദ്രത്തിന്റെ ‘സ്വച്ഛ് പാനി അഭിയാന്’. കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റേതാണ് പദ്ധതി.
2014 ഓടെ രാജ്യവ്യാപകമായി എല്ലാവര്ക്കും കുഴല്‍വെള്ളം എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ‘പാനി അഭിയാന്’ രൂപം നല്‍കിയതെന്നും ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് പറഞ്ഞു.
ശുദ്ധമായ കുടിവെള്ളം എന്നത് ഉപഭോക്താവിന്റെ അവകാശമല്ല, ജനങ്ങളുടെ ജീവിതപ്രശ്നമാണെന്നും പദ്ധതി വിശദീകരിച്ചുകൊണ്ട് പസ്വാന് പറഞ്ഞു.
സംസ്ഥാനങ്ങള്‍ കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് മാനദണ്ഡം അനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കും. ഡല്‍ഹിയിലാണ് പദ്ധതി തുടങ്ങുക. ഇതിന്റെ ഭാഗമായി 11 കേന്ദ്രങ്ങളില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തി.
ഡല്‍ഹിയ്ക്ക് പുറമേ മറ്റ് സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും കുടിവെള്ള സാംപിള്‍ ശേഖരിക്കാനും നവംബറിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.