ശ്വേതാ മേനോൻ വിമൻ ഇൻ സിനിമ കലക്ടീവിനെതിരേ ആഞ്ഞടിക്കുന്നു

ശ്വേതാ മേനോൻ പറയുന്നു സിനിമയിൽ വനിതകൾക്ക് എന്തിനു സംഘടന. അത്തരത്തിൽ ഒന്നു ഉണ്ടോ? , വിമൻ ഇൻ സിനിമ കലക്ടീവോ? അങ്ങിനെ ഒരു സംഘടന ഉണ്ടോ? കേട്ടിട്ട് പോലും ഇല്ല. സിനിമയിലേ വനിതകളുടെ സംഘടനയേ എത്രമാത്രം കൊച്ചാക്കി കാട്ടാമോ അങ്ങിനെ തന്നെ പരിഹസിച്ച് നടി ശ്വേതാ മേനോൻ.

ശ്വേത നല്ല ആവേശത്തിലാണ്‌. അമ്മ എക് സിക്യൂട്ടീവില് ഉൾപ്പെടുത്തിയ സന്തോഷത്തിൽ വനിതാ സംഘടനക്കെതിരേ രണ്ടെണ്ണം കൊടുത്തു എന്നും പറയാം. ശ്വേത മേനോനെ കൂടാതെ നാല് നടിമാരാണ് ഇത്തവണ അമ്മയുടെ എക് സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന രമ്യ നമ്പീശനെ പുറത്താക്കിയാണ് നാല് നടിമാരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശ്വേത മേനോന്‍, രചന നാരായണന്‍ കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് അമ്മ എക് സിക്യൂട്ടീവിലെ സ്ത്രീകള്‍.

നിന്നെ കാണിച്ചു തരാം, നീ അനുഭവിക്കും,ശ്വേതക്ക് ഭീഷണി

അമ്മ എക് സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ശ്വേത മേനോന് ഫോണില്‍ ഭീഷണികള്‍ ലഭിച്ചത്. കാത്തിരുന്നോ നിന്നെ കാണിച്ചു തരാമെന്ന് ഒരു കോൾ. മറ്റൊന്ന് ചതി വരുന്നു എന്നും പറഞ്ഞായിരുന്നു.തേ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളുകള്‍ തന്നെ നിങ്ങളെ ചതിക്കും എന്ന തരത്തിലാണ് വിളിച്ച ഒരാള്‍ സംസാരിച്ചത് എന്ന് ശ്വേത പറയുന്നു. സംസാര രീതി പ്രകാരം സിനിമയില്‍ തന്നെ ഉള്ള, തന്നെ നന്നായി അറിയാവുന്ന ആരോ ആണ് വിളിച്ചതെന്നും ശ്വേത പറയുകയുണ്ടായി. മുംബൈ പോലീസില്‍ ശ്വേത പരാതി നല്‍കിയിട്ടുണ്ട്.താരസംഘടനയായ അമ്മ ആണ്‍പക്ഷമാണ് എന്ന് തോന്നുന്നില്ല. അമ്മയിലെ ചുമതലകള്‍ സ്ത്രീകള്‍ക്കാണോ പുരുഷന്മാര്‍ക്കാണോ നല്‍കിയിരിക്കുന്നത് എന്നും താന്‍ നോക്കാറില്ല .

വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിക്കപ്പെട്ട സമയത്താണ് ശ്വേത സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നത്. തനിക്ക് വനിതാ സംഘടനയുടെ സഹായം ആവശ്യമില്ലെന്നാണ് അന്നും ശ്വേത പറഞ്ഞത്. സ്വന്തം നിലപാടിനായി സ്വയം പോരാടാന്‍ തനിക്ക് അറിയാമെന്നും അതാണ് തന്റെ രീതിയെന്നും ശ്വേത പറഞ്ഞു. താരസംഘടനായ അമ്മ തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഇപ്പോള്‍ ജനിച്ചതല്ലേ ഉള്ളൂ എന്നുമാണ് ശ്വേത നേരത്തെ പ്രതികരിച്ചത്

Top