പ്രായപൂര്‍ത്തിയാകാത്ത ആയിരം പെണ്‍കുട്ടികളെ ദേവദാസികളാക്കിയ പൂജാരി അറസ്റ്റില്‍

മംഗലുരു: ദേവീ പ്രസാദത്തിന് പെണ്‍കുട്ടികളെ ദേവദാസിമാരാക്കിയ പൂജാരിയും പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റില്‍. രോഗിയായ പത്തുവയസുകാരിയെ ദേവദാസി സമ്പ്രദായത്തില്‍ അടമയായി സൂക്ഷിച്ച കേസിലാണ് അറസ്റ്റ്.
വടക്കന് കര്ണാടകയില് കലബുറുഗി ജില്ലയിലെ ചിത്താപ്പൂരിലാണ് സംഭവം. മാതാപിതാക്കള്ക്കും അവിടത്തെ സാമാവ്വ ക്ഷേത്രത്തിലെ പൂജാരി ശരണപ്പയ്ക്കുമെതിരെ ദേവദാസി നിരോധനനിയമവും പോസ്‌കോയും അനുസരിച്ചാണ് കേസെടുത്തത്. മൂവരും അറസ്റ്റിലായി. സംഭവമറിഞ്ഞിട്ടും പോലീസില് വിവരം നല്കാതിരുന്ന പെണ്കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപികമാര്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഗുരുതരമായ ആസ്ത്മയുള്ള പെണ്കുട്ടിയെ രോഗശമനത്തിനായാണ് 2013ല് മാതാപിതാക്കള് സാമാവ്വ ക്ഷേത്രത്തില് കൊണ്ടുവന്നത്. അന്ന് ആറുവയസ്സ്. കുട്ടിയെ ദേവദാസിയാക്കിയാല് രോഗം മാറുമെന്ന് എഴുപതു വയസ്സുള്ള പൂജാരി ഗ്രാമീണരായ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്ഷേത്രനടയില്വച്ച് പെണ്കുട്ടിക്ക് പൂജാരി താലിചാര്ത്തിയാണ് ദേവദാസിയാക്കിയത്. കഴിഞ്ഞ നാല്പ്പതു വര്ഷമായി ഈ ക്ഷേത്രത്തിലെ പൂജാരിയായ ഇയാള് ഇതിനോടകം ആയിരത്തോളം പെണ്കുട്ടികളെ ദേവദാസികളാക്കിയിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില് മൊഴിനല്കി.
സാമാവ്വദേവി തനിക്ക് സ്വപ്‌നത്തില് പ്രത്യക്ഷപ്പെടാറുണ്ടെന്നും സമീപഗ്രാമങ്ങളിലെ ഏതൊക്കെ പെണ്കുട്ടികളെ ദേവദാസിയാക്കണമെന്ന് തന്നോട് അരുള്‌ചെയ്യുമെന്നും ഇയാള് പെണ്കുട്ടികളുടെ മാതാപിതാക്കളെ വിശ്വസിപ്പിക്കുകയായിരുന്നു. മേഖലയിലെ ഗ്രാമീണരുടെ വിദ്യാഭ്യാസക്കുറവും അന്ധവിശ്വാസവും ഇയാള് മുതലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്കുട്ടികളെ ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠയ്ക്ക് അടിമയായി നല്കുകയാണ് ദേവദാസി സമ്പ്രദായം. എന്നാല് ഇവര് നിരന്തരം ലൈംഗികചൂഷണത്തിനു വിധേയരാവുന്നതും പിന്നീട് പെണ്വാണിഭ സംഘത്തില്‌പ്പെട്ട് ലൈംഗികത്തൊഴിലാളികളായി മാറുന്നതുമാണ് കണ്ടുവരുന്നത്. ദേവദാസിസമ്പ്രദായം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.