ലിംഗം മുറിച്ചത് ഉറക്കത്തിൽ, സ്വാമി മൊഴിമാറ്റി

ലിംഗം മുറിച്ചത് ഉറക്കത്തിലാണെന്ന് ചികിൽസയിൽ കഴിയുന്ന സ്വാമി ഗംഗേശാനന്ദ യുടെ പുതിയ മൊഴി. രാത്രി നിദ്രയിലായിരുന്നു എന്നും ആ സമയത്ത് പ്രകോപനം ഒന്നുമില്ലാതെ പെൺകുട്ടി പെരുമാറുകയായിരുന്നു എന്നും സ്വാമി പറഞ്ഞതായാണ്‌ പുറത്തുവരുന്ന റിപോർട്ടുകൾ. ആദ്യം സ്വാമി പറഞ്ഞത് താൻ സ്വയം മുറിച്ചു മാറ്റി എന്നായിരുന്നു.

ഗംഗേശാനന്ദ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദത്തിലായതും പണം തട്ടിയെടുത്തതും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്ന വാഗ്ദാനം നല്‍കി. വയനാട്ടില്‍ തുച്ഛമായ വിലയ്ക്ക് ഏക്കറുകണക്കിന് വസ്തുക്കള്‍ വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ച ഇയാള്‍ ഇതിന് അഡ്വാന്‍സ് നല്‍കാനെന്ന പേരിലാണ് ഇയാള്‍ പണം വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തില്‍ പത്തുലക്ഷം രൂപയാണ് സ്വാമി കൈപ്പറ്റിയത്.വയനാട്ടില്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലത്തിനാണ് അഡ്വാന്‍സ് നല്‍കിയതെന്നാണ് സ്വാമി പെണ്‍കുട്ടിയുടെ കുടുംബത്തോട് പറഞ്ഞിരിക്കുന്നത്. സ്വാമിയെ അത്രയ്ക്ക് വിശ്വാസമായതിനാല്‍ ഈ സ്ഥലം കാണാന്‍ പോലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല.

Loading...

ഭൂമി വാങ്ങാനുള്ള ബാക്കി പണത്തെ സംബന്ധിച്ച് സംസാരിക്കാനായാണ് സംഭവദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതെന്നും സൂചനയുണ്ട്.   വീട്ടിലെത്തിയാല്‍ സ്വാമിക്കായി അനുവദിച്ചിട്ടുള്ള മുറിയിലും പൂജാമുറിയിലുമാണ് സ്വാമിയുടെ വാസം. തിരുവനന്തപുരത്തെത്തിയാല്‍ തന്നെ കാണാനെത്തുന്നവരുമായി മുറിയില്‍ കൂടിക്കാഴ്ച നടത്തുന്ന സ്വാമി പിന്നീട് അധിക സമയവും പൂജാമുറിയില്‍ പൂജയും ധ്യാനവുമായാണ് കഴിയുക.

ഇതിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ ഇന്നലെ പ്ലാസ്റ്റിക്ക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു.