സ്വപ്നയുടെ ജാമ്യത്തെ രൂക്ഷമായ ഭാഷയിൽ എതിർത്ത് കോടതി: സ്വപ്ന ഉന്നത സ്വാധീനമുള്ള സ്ത്രീ: അധികാര ഇടനാഴിയിലെ സ്വപ്നയുടെ സ്വാധീനം പ്രകടം: വനിതകൾക്ക് കിട്ടുന്ന ആനുകൂല്യം സ്വപ്ന അർഹിക്കുന്നില്ലെന്ന് കോടതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സാമ്പത്തിക കുറ്റക്യത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സ്വപ്ന ഉന്നത സ്വാധീനമുള്ള സ്ത്രീയാണെന്ന് കോടതി. സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കേസിൽ സ്വപ്ന, സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സഞ്ജുവിന്റെ ജാമ്യാപേക്ഷ 17-ാം തിയതിയിലേയ്ക്ക് മാറ്റി. സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നീ എട്ട് പേരുടെ റിമാന്റ് കസ്റ്റംസ് കോടതി ഈ മാസം 25 വരെ നീട്ടി.

Loading...

ലഭ്യമായ രേഖകളുടേയും ,കസ്റ്റംസ് വാദങ്ങളുടേയും അടിസ്ഥാനത്തിൽ ഇക്കാര്യം ബോധ്യമായെന്ന് കോടതി പറഞ്ഞു. കോൺസുലേറ്റിൽ നിന്ന് രാജിവച്ചശേഷവും ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുന്നത് തുടർന്നുവെന്നും സംസ്ഥാന സർക്കാറിന്റെ പദ്ധതികളിൽ ജോലി നേടാൻ സാധിച്ചുവെന്നും പറയുന്നു. അധികാര ഇടനാഴിയിലെ സ്വപ്നയുടെ സ്വാധീനം പ്രകടമാണ്. ഇത്തരം കേസുകളിൽ വനിതകൾക്ക് കിട്ടുന്ന ആനുകൂല്യം സ്വപ്ന അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.