സ്വപ്‌നയ്ക്ക് നെഞ്ചുവേദനയും റമീസിന് വയറുവേദനയും,ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

തൃശൂര്‍: കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷും റമീസും ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില് ചികിത്സയിലാണ്. സ്വപ്‌നയ്ക്ക് നെഞ്ചുവേദനയും റമീസിന് വയറുവേദനയും.ഇതാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള കാരണമായി പറയുന്നത്. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്തത്. ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു സ്വപ്നയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. വീണ്ടും അതേ കാരണത്തിന്റെ പേരില്‍ തന്നെയാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇരുവരുടെയും ഒരേ ആശുപത്രിയിലുള്ള ഈ പ്രവേശനം ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞിരിക്കുകയാണ്. ഇതോടെ ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്നും വിവരം തേടിയിരിക്കുകയാണ് ജയില്‍ മേധാവി. തൃശൂരിലെ സുരക്ഷാ ജയില്‍ സൂപ്രണ്ടിനും വനിതാ ജയില്‍ സൂപ്രണ്ടിനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്വപ്നയെ പ്രവേശിപ്പിച്ചത് നെഞ്ചുവേദനെ തുടര്‍ന്നായിരുന്നു. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വാസ്ഥ്യമായിരുന്നു സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നതെന്ന് അന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ സ്വപ്‌നയ്ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുപോലെ തന്നെ റമീസിനും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

Loading...