സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു: പ്രതികളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കും

കൊച്ചി: സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. സ്വപ്നയെ തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കുമാണ് മാറ്റുക. അതേസമയം, കസ്റ്റഡി അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടില്ല. റിമാൻഡ് കാലയളവിൽ സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായി കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് എൻഐഎയുടെ തീരുമാനം.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ ഐ എ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് റിസള്‍ട്ട്‌ നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം. കസ്റ്റഡി അപേക്ഷ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.പ്രത്യേക വാഹനങ്ങളിലാണ് ഇവരെ കോടതിയില്‍ എത്തിച്ചത്.

Loading...

ഇന്നലെ ബംഗളൂവില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയാേടെയാണ് റോഡുമാര്‍ഗം കൊച്ചിയിലെത്തിച്ചത്. പ്രതികൾക്കെതിരെ വലിയ പ്രതിഷേധമാണ് എൻഐഎ ആസ്ഥാനത്ത് നടന്നത്.പ്രതിഷേധക്കാർക്ക് നേരെ ലാത്തിചാർജ് ഉണ്ടായി.സുരക്ഷക്കായി സിആർപിഎഫിന് ഒപ്പം 150 ലധികം പോലീസുകാരെയും ഇവിടെ വിന്യസിചിരുന്നൂ.