സ്വപ്നയെയും സന്ദീപിനെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു: കൊവിഡ് ടെസ്റ്റും നടത്തി

കൊച്ചി: കേരളത്തിലെത്തിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ഒപ്പം കൊവിഡ് ടെസ്റ്റും നടത്തി.

പുലർച്ചെ ബംഗളുരുവിൽനിന്ന് തിരിച്ച സംഘത്തിന്‍റെ വാഹനം കുതിരാനിൽവെച്ച് കേടായതിനെ തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വപ്നയെയും സന്ദീപിനെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പ്രത്യേക ജഡ്ജി ഇവിടെയെത്തും. മൂന്നരയ്ക്കും നാലിനും ഇടയിലായിരിക്കും പ്രതികളെ ഹാജരാക്കുക. ജില്ലാ ആശുപത്രിക്ക് മുന്നില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

Loading...

പ്രതികളെ എത്തിക്കുന്ന കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത കാവലാണ്. ബാരിക്കേഡുകള്‍ ഉപയോഗിച്ച് എന്‍ഐഎ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കുകയാണ്. ‌വാളയാര്‍ അതിര്‍ത്തി കടന്നത് മുതൽ വഴിനീളെ പ്രതിഷേധം ആണ് വാഹവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറിൽ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു