എന്റെ മകൾ എസ്എഫ്‌ഐ ആണെന്നാണ് മറ്റൊരു വാർത്ത: എന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ?: സ്വപ്ന സുരേഷ്

തിരുവനന്തപുരം; തിരുവനന്തപുരം സ്വർണ്ണകടത്ത് കേസിലെ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ് ഇന്ന് മാധ്യമങ്ങൾ പുറത്ത് വിട്ടിരിന്നു. തനിക്കെതിരെ ആരോപിക്കുന്ന ആരോപണങ്ങൾ അക്കമിട്ട് പ്രതിരോധിക്കുകയായിരു സ്വപ്ന ഓഡിയോ സന്ദേശത്തിലൂടെ. സ്വപ്നയുടെ മകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും സ്വപ്ന ഓഡിയോ സന്ദേശത്തിലൂടെ മറുപടി നൽകി.

എന്റെ മോൾ എസ്എഫ്‌ഐ ആണെന്നാണ് മറ്റൊരു വാദം. എന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ? എന്ന് ഓഡിയോയിൽ സ്വപ്ന ചോദ്യം ഉന്നയിക്കുന്നു. എനിക്ക് സ്‌പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സ്വപ്‌ന സുരേഷ്പ്ര തികരിച്ചു.

Loading...

ഔദ്യോഗിക ബന്ധം മാത്രമേ വച്ചു പുലർത്തിയിട്ടുള്ളു. തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. തന്നെ ആത്മഹത്യയ്ക്ക് വിട്ട് കൊടുക്കരുതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഞാൻ ആരും പറയുന്നത് കേട്ട് കീഴടങ്ങാറില്ല. എനിക്ക് ഒരു ലക്ഷം രൂപ ശമ്പളം കിട്ടുമായിരുന്നെന്ന് നിങ്ങളൊക്കെ പറയുന്നു. എനിക്ക് അതിലും കൂടുതൽ ശമ്പളം യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.