മാധ്യമങ്ങളെ കാണവേ പൊട്ടിക്കരഞ്ഞ്, കുഴഞ്ഞുവീണ് സ്വപ്‌ന; വക്കീലിനെതിരെ കേസെടുത്തത് വേട്ടയാടലെന്ന് ആരോപണം

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷ്. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. അതുപോലെ ഇന്ന് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു, അതും നടന്നു ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജിനെതിരെ കേസെടക്കുന്നില്ല.  ഒരു ഭീകരവാദിയെപൊലെ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നത് എന്തിനെന്നും അവർ ചോദിച്ചു. രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി സ്വപ്ന സുരേഷ്  വാർത്താസമ്മേളനത്തിനിടെ സ്വപ്ന കുഴഞ്ഞുവീണു.

കഴിഞ്ഞ ദിവസം പറഞ്ഞ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കുഴഞ്ഞുവീണ സ്വപ്നക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരിക്കുയാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും എനിക്ക് പണമില്ല. ഷാജ് കിരണ് ഓഡിയോയില്‍ പറഞ്ഞത് പോലെ തന്റെ വക്കീലിനെ കുടുക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സ്വപ്ന പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു, അതും നടന്നുവെന്നും സ്വപ്ന മാധ്യമങ്ങളോടു വിശദീകരിച്ചു.

Loading...

അതേസമയം, കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതിനാണ് സ്വപ്ന സുരേഷിന്റെ അഭിഭാഷകനും തീവ്ര ഹിന്ദുത്വ പ്രചാരകനുമായ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐ.പി.സി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന. പ്രവാചക നിന്ദയ്ക്ക് എതിരായ കേസുണ്ട്.