കുട്ടി എന്നെ ആന്റി എന്നാണ് വിളിച്ചത്; സ്വാര ഭാസ്‌ക്കര്‍

സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്കാണ് കൂടുതല്‍ ചാന്‍സ് പ്രത്യേകിച്ച്‌ താരങ്ങള്‍ ആകുമ്ബോള്‍ അത് ആളിക്കത്താന്‍ നിമിഷങ്ങള്‍ മതി.താരങ്ങളുടെ സംസാരത്തില്‍ നിന്നോ പ്രവര്‍ത്തിയില്‍ നിന്നോ പ്രേക്ഷകര്‍ക്ക് നീരസമുണ്ടാക്കുന്ന കാര്യം ഉണ്ടായാല്‍ പിന്നെ അവരുടെ കാര്യം പോക്കാ. ഇപ്പോള്‍ ബോളിവുഡ് നടി സ്വാര ഭാസ്‌കറിനെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയര്‍ന്നത്.

അബീഷ് ഷോ എന്ന പരിപാടിയില്‍ കുനാര്‍ കര്‍മ, അബീഷ് എന്നിവരോടാണ് രസകരമായ രീതിയില്‍ പഴയ അനുഭവം സ്വാര വെളിപ്പെടുത്തിയത്.ചലച്ചിത്ര മേഖലയിലെ തുടക്കകാലത്ത് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ നാല് വയസുകാരനൊപ്പമുള്ള അനുഭവമായിരുന്നു നടി തുറന്ന് പറഞ്ഞത്. കരിയര്‍ തുടങ്ങിയപ്പോള്‍ തന്നെ കുട്ടി എന്നെ ആന്റി എന്നാണ് വിളിച്ചത്. ഇതോടെ ഷൂട്ടിന്റെ സമയം മുഴുവന്‍ ഞാന്‍ നിരാശയിലായിരുന്നു. ആന്റി എന്നുള്ള വിളി എന്നെ കൂടുതല്‍ പ്രകോപിതയാക്കി എന്നും സ്വാര പറയുന്നു.

Loading...

അടിസ്ഥാനപരമായി കുട്ടികള്‍ തിന്മയാണെന്നും സോപിന്റെ പരസ്യത്തിന്റെ ഭാഗമായി കുട്ടിയെ കുളിപ്പിക്കേണ്ട ഉത്തരവാദിത്വവും തനിക്ക് വന്നിരുന്നെന്നും നടി സൂചിപ്പിച്ചു. എന്തായാലും ഇപ്പോള്‍ താരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത് വിമര്‍ശനങ്ങളുടെ കൂമ്ബാരമാണ്