സീരിയസാണെന്ന് തോന്നിയാലും ദൈവതുല്യനാണ് അദ്ദേഹം, ഇപ്പോള്‍ ഒരേയൊരു വിഷമമേ ഉള്ളു… സ്വാസിക

മലയാളത്തില്‍ ബിഗ് സ്ക്രീന്‍, മിനി സ്ക്രീനിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. ആയാളും ഞാനും എന്ന സിനിമയിലൂടെയെയാണ് അഭിനയ രംഗത്തേക്ക് ചുവട് വെച്ചത്. കട്ടപ്പനയിലെ ഋതിക് റോഷനിലെ തേ പ്പുകാരി സീത സീരിയലിലൂടെ പ്രിയങ്കരിയായി മാറി നടി സ്വാസിക. സീരിയലിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി താരം മാറിക്കഴിഞ്ഞു. അഭിനയത്തിലൂടെ ജീവിച്ച്‌ കാണിക്കുകയാണ് താരം.

സീത അവസാനിച്ചപ്പോള്‍ ശരിക്കും സങ്കടപ്പെട്ടു. ഇനിയാരും സീതേച്ചിയെന്ന് വിളിക്കില്ലല്ലോയെന്നോര്‍ത്തായിരുന്നു വിഷമമെന്നും ഒരുപാട് ആസ്വദിച്ചായിരുന്നു സീതയില്‍ അഭിനയിച്ചിരുന്നതെന്നും സ്വാസിക പങ്കുവച്ചു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ദൈവതുല്യനായ മനുഷ്യനാണെന്നായിരുന്നു സ്വാസികയുടെ മറുപടി. പുറമേ സീരിയസാണെന്ന് കാണിക്കാറുണ്ടെങ്കിലും ഉള്ളുകൊണ്ട് വളരെ പാവമാണ് മമ്മൂക്കയെന്നും താരം വ്യക്തമാക്കി. സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സ്വാസിക. സൂപ്പര്‍ഹിറ്റ് പരമ്ബര സീതയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്വാസിക ആരാധകര്‍ക്ക് സീതയാണ്.

Loading...

തന്നെ മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നടി സ്വാസിക. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം ഊന്നി പറഞ്ഞത്. സിനിമയില്‍ അവസരങ്ങള്‍ കുറയുന്നു. കഴിവു മാത്രം പോര ഭാഗ്യവും കൂടി വേണമെന്ന് സ്വാസിക പറയുന്നു. ഇപ്പോള്‍ ഞാന്‍ തമിഴ് സിനിമയിലാണ് അഭിനയിക്കുന്നത്. തമിഴില്‍ ചെയ്ത രണ്ട് സിനിമയിലും ഞാന്‍ നായികയായിരുന്നു.

മലയാള സിനിമയില്‍ എനിയ്ക്ക് അവസരങ്ങള്‍ തരുന്നില്ല. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ മാത്രമേ മലയാളത്തില്‍ ഞാന്‍ നായികയായിട്ടുള്ളു. ഭാഗ്യമെന്ന കാര്യത്തെയാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും താരം പറയുന്നു. സ്വാസിക നര്‍ത്തകി കൂടിയാണ്. പല ഷോകളിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസും, മോഹന്‍ ലാല്‍ നായകനായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുമാണ് സ്വാസികയുടെ പുതിയ ചിത്രം.